ഇന്ദ്രന്‍സിന് 64ാം പിറന്നാള്‍;  സര്‍പ്രൈസ് ഒരുക്കി സ്റ്റേഷന്‍-5 അണിയറ പ്രവര്‍ത്തകര്‍; ചിത്രങ്ങള്‍

ചിത്രത്തിന്റെ  അഗളിയിലുള്ള ലോക്കേഷനിലായിരുന്നു ആഘോഷം
ഇന്ദ്രന്‍സിന് 64ാം പിറന്നാള്‍;  സര്‍പ്രൈസ് ഒരുക്കി സ്റ്റേഷന്‍-5 അണിയറ പ്രവര്‍ത്തകര്‍; ചിത്രങ്ങള്‍

മാര്‍ച്ച് 12 നായിരുന്നു നടന്‍ ഇന്ദ്രന്‍സിന്റെ 64ാം പിറന്നാള്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് താരം തന്റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ' സ്‌റ്റേഷന്‍5' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇന്ദ്രന്‍സിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്. 

ചിത്രത്തിന്റെ  അഗളിയിലുള്ള ലോക്കേഷനിലായിരുന്നു ആഘോഷം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് ഇന്ദ്രന്‍സ് കേക്ക് മുറിച്ച്. കഥാപാത്രമായി നിന്നായിരുന്നു ഇന്ദരന്‍സിന്റെ പിറന്നാള്‍ ആഘോഷം. 

പ്രതാപ് നായരാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ഒരുക്കിയത്. ഇന്ദ്രന്‍സിനെ കൂടാതെ പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ.എം.വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കുഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഫീഖ് അഹമ്മദ്,ഹരിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ ആണം ഈണം പകരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com