ഉറക്കമുണര്‍ന്ന ലുക്കില്‍ നിന്ന് അതീവസുന്ദരിയിലേക്ക്, മേക്കപ്പ് ടിപ്‌സുമായി സമീറ റെഡ്ഡി; വിഡിയോ വൈറല്‍

രാവിലെ എഴുന്നേറ്റ് വേഗത്തില്‍ എങ്ങനെ ഒരുങ്ങാം എന്നാണ് തന്റെ വിഡിയോയിലൂടെ താരം കാണിച്ചു തരുന്നത്
ഉറക്കമുണര്‍ന്ന ലുക്കില്‍ നിന്ന് അതീവസുന്ദരിയിലേക്ക്, മേക്കപ്പ് ടിപ്‌സുമായി സമീറ റെഡ്ഡി; വിഡിയോ വൈറല്‍

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് സമീറ റെഡ്ഡി. വിവാഹത്തിന് ശേഷം താരം സിനിമയില്‍ സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായതിനാല്‍ ഫോളോവേഴ്‌സ് നിരവധിയാണ്. പ്രസവ സമയത്തും പ്രസവശേഷവും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം താരം വിശദമായി സംസാരിച്ചിരുന്നു. കുഞ്ഞ് ജനിച്ചശേഷം നേരിടേണ്ടിവന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ചും താരം തുറന്നു പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. 

ഇപ്പോള്‍ ഞൊടിയിടയില്‍ സുന്ദരിയാകാനുള്ള ടിപ്‌സുമായി എത്തിയിരിക്കുകയാണ് സമീറ. രാവിലെ എഴുന്നേറ്റ് വേഗത്തില്‍ എങ്ങനെ ഒരുങ്ങാം എന്നാണ് തന്റെ വിഡിയോയിലൂടെ താരം കാണിച്ചു തരുന്നത്. വളരെ സിംപിളായിട്ടാണ് താരത്തിന്റെ മേക്കപ്പ്. മിനിറ്റുകള്‍ കൊണ്ട് താരം സുന്ദരിയാകുന്നത് നമുക്ക് വിഡിയോയില്‍ കാണാം. നമ്മുടെ കയ്യിലുള്ള ചെറിയ കിറ്റുവെച്ച് സെലിബ്രിറ്റികളെപ്പോലെ മേക്കപ്പ് ചെയ്യാനാകുമെന്ന് കാണിച്ചു തരികയാണ് സമീറ. 

കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഭര്‍തൃമാതാവിനൊപ്പമുള്ള വിഡിയോയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടേയും ഡാന്‍സ് വിഡിയോ ആണ് വൈറലായത്. അടുത്തിടെയാണ് സമീറ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com