പ്രമുഖ നടി ഷീല കൗര്‍ വിവാഹിതയായി, വരൻ സന്തോഷ് റെഡ്ഡി; ചിത്രങ്ങളും വിഡിയോയും 

പ്രമുഖ നടി ഷീല കൗര്‍ വിവാഹിതയായി, വരൻ സന്തോഷ് റെഡ്ഡി; ചിത്രങ്ങളും വിഡിയോയും 

അടുത്ത ബന്ധുക്കളും സുഹൃത്തക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്

പ്രമുഖ തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. ഈ മാസം 12-ാം തിയതി ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്.

നടി തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. ഹൃദയത്തിന്റെ ആഴത്തില്‍ സന്തോഷം അറിയുന്നു.പുതിയ ദിനം, ഒന്നിച്ചുള്ള പുതിയ ജീവിതം എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹചിത്രം പങ്കുവച്ചത്. 

'പൂവേ ഉന്നാക്കാഗെ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തിയ ഷീല മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഹൈപ്പർ എന്ന കന്നഡ ചിത്രത്തിലാണ് നടി ഏറ്റവും ഒട‌ുവിൽ അഭിനയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com