ബ്ലാക്ക് ബ്യൂട്ടിയായി മലൈക, കൈകള്‍ കോര്‍ത്ത് അര്‍ജുന്‍ കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ഒരു പാര്‍ട്ടി കഴിഞ്ഞ് കൈകോര്‍ത്തു പിടിച്ച് പുറത്തേക്കുവരുന്ന പ്രണയ ജോഡികളാണ് ചിത്രത്തില്‍
ബ്ലാക്ക് ബ്യൂട്ടിയായി മലൈക, കൈകള്‍ കോര്‍ത്ത് അര്‍ജുന്‍ കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ വിവാദ ജോഡികളാണ് നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്. ഒരു പാര്‍ട്ടി കഴിഞ്ഞ് കൈകോര്‍ത്തു പിടിച്ച് പുറത്തേക്കുവരുന്ന പ്രണയ ജോഡികളാണ് ചിത്രത്തില്‍. 

സുഹൃത്ത് ബണ്ടി സജ്‌ദേഹിന്റെ പിറന്നാള്‍ പാര്‍ട്ടിക്കാണ് ഇരുവരും ഒന്നിച്ച് എത്തിയത്. വെള്ള ക്രോപ്പ് ടോപ്പും ബ്ലാക്ക് ജാക്കറ്റുമണിഞ്ഞ് അതീവ സ്റ്റൈലിഷായാണ് മലൈക എത്തിയത്. ബ്ലാക്ക് ടീഷര്‍ട്ടില്‍ സിംപിളായിരുന്നു അര്‍ജുന്‍. നിറഞ്ഞ ചിരിയോടെയാണ് മലൈക പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

മലൈകയുടെ മകന്‍ അര്‍ഹാന്‍ ഖാനും പാര്‍ട്ടിയില്‍ എത്തിയിരുന്നു. ക്കൊപ്പമുണ്ടായിരുന്നു. മലൈകയുടെ സഹോദരി അമൃത അറോറയ്‌ക്കൊപ്പമാണ് അര്‍ഹാന്‍ പിറന്നാളിന് എത്തിയത്. അര്‍ജുനുമായി പ്രണയത്തിലായതിന് പിന്നാലെയാണ് നടന്‍ അര്‍ബാസ് ഖാനുമായി മലൈക വിവാഹമോചനം നേടിയത്. ഇരുവരും പൊതു പരിപാടികളില്‍ എത്താന്‍ തുടങ്ങിയതോടെ വിവാഹ അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com