കൊറോണ കാലത്തും ദീപിക തിരക്കിലാണ്; കിടിലന്‍ ഐഡിയ എന്ന് ആരാധകര്‍ 

കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് താനെന്ന് പറയുകയാണ് ദീപിക പദുക്കോണ്‍
കൊറോണ കാലത്തും ദീപിക തിരക്കിലാണ്; കിടിലന്‍ ഐഡിയ എന്ന് ആരാധകര്‍ 

കൊറോണ വൈറസ് ബാധ വ്യാപകമായതോടെ അതീവ ജാഗ്രതയിലാണ് ആളുകളെല്ലാം. ഈ കരുതല്‍ സിനിമ-സീരിയല്‍ മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. പല ഭാഷകളിലും സിനിമ ചിത്രീകരണം അടക്കം നിര്‍ത്തിവച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിനിടയിലും കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് താനെന്ന് പറയുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. 

കോറോണ നിയന്ത്രണങ്ങള്‍ക്കിടയിലും സമയം പാഴാക്കാതെ തന്നെതന്നെ തിരക്കിലാക്കാന്‍ കണ്ടെത്തിയ വഴിയാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കൊറോണ നാളുകളെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന അടിക്കുറിപ്പോടെ ഹാങ്ങറുകളില്‍ അടുക്കിയ തന്റെ വസ്ത്രങ്ങളുടെ ചിത്രമാണ് ദീപിക ഷെയര്‍ ചെയ്തത്. 'ക്ലീനിങ്', 'വാഡ്രോബ്' എന്നീ രണ്ട് ഹാഷ്ടാഗുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ദീപിക ഈ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപ്പേര്‍ താരത്തിന് കൈയടിയുമായി എത്തിയിട്ടുണ്ട്. മികച്ച ആശയം എന്നാണ് നടി സോണി റസ്ദാന്‍ കമന്റ് ചെയ്തത്. 

കൊറോണ മുന്നറിയിപ്പിനെ തുടര്‍ന്ന് പാരീസ് ഫാഷണ്‍ വീക്ക് അടക്കമുള്ള പരിപാടികളില്‍ നിന്ന് ദീപിക ഒഴിവായിരുന്നു. യാത്രയടക്കം പ്ലാന്‍ ചെയ്തശേഷം വൈറസ് വിവരം പരന്നതിന് പിന്നാലെ ഫാഷന്‍ വീക്കില്‍ തന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com