ജയിംസ് ബോണ്ട് ചിത്രത്തിലെ നടിക്ക് കൊറോണ സ്ഥിരീകരിച്ചു; വീട്ടില്‍ ഐസൊലേഷനില്‍

താരം തന്നെയാണ് കൊറോണ ബാധിതയാണെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും ആരാധകരോട് വ്യക്തമാക്കിയത്
ജയിംസ് ബോണ്ട് ചിത്രത്തിലെ നടിക്ക് കൊറോണ സ്ഥിരീകരിച്ചു; വീട്ടില്‍ ഐസൊലേഷനില്‍

ഹോളിവുഡ് നടി വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഓള്‍ഗ യുക്രേനിയന്‍ സ്വദേശിയാണ്. താരം തന്നെയാണ് കൊറോണ ബാധിതയാണെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും ആരാധകരോട് വ്യക്തമാക്കിയത്. 

ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും ഓള്‍ഗ പറയുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്. മുറിയിലെ ജനാലയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ഡാനിയേല്‍ ക്രേഗിനെ നായകനാകികി 2008 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളാസിലാണ് ഓള്‍ഗ വേഷമിട്ടത്. മൊമന്റെം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് ഓള്‍ഗയുടെ പ്രധാന ചിത്രങ്ങള്‍. 

നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യ റിത വില്‍സണിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഓസ്‌ട്രേലിയയില്‍ ഐസൊലേഷനിലാണ്. നിരവധി സിനിമകളുടേയും ടിവി പ്രോഗ്രാമുകളുടേയും ഷൂട്ടിങ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയിലും എല്ലാ സിനിമ സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com