'ഭൂലോക മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ നമ്മളുദ്ദേശിക്കുന്ന നമ്പറില്‍ ചെന്നു നില്‍ക്കില്ല'; വിമര്‍ശനക്കുറിപ്പ് 

ബിവറേജില്‍ കൂട്ടമായി ആളുകള്‍ എത്തുന്നതിനെതിരെയും അനീഷ് പോസ്റ്റില്‍ പറയുന്നുണ്ട്
'ഭൂലോക മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ നമ്മളുദ്ദേശിക്കുന്ന നമ്പറില്‍ ചെന്നു നില്‍ക്കില്ല'; വിമര്‍ശനക്കുറിപ്പ് 

കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ടിവി ഷോ മത്സരാര്‍ത്ഥിക്ക് ആരാധകര്‍ കൊച്ചി വിമാനത്താവളത്തില്‍ വലിയ സ്വീകരണം ഒരുക്കിയത്. ചെറിയ കുട്ടികളേയും കൊണ്ടാണ് പലരും എത്തിയത്. ഇതെനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ഇപ്പോള്‍ ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അനീഷ് അന്‍വര്‍. ബിവറേജില്‍ കൂട്ടമായി ആളുകള്‍ എത്തുന്നതിനെതിരെയും അനീഷ് പോസ്റ്റില്‍ പറയുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന് എന്താണ് പ്രസക്തി എന്നാണ് അനീഷ് അന്‍വര്‍ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ഭൂലോക മണ്ടത്തരങ്ങള്‍ തുടര്‍ന്നാല്‍ കൊറോണ ബാധിതരുടെ എണ്ണം നമ്മളുദ്ദേഷിക്കുന്ന നമ്പറില്‍ നില്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. 

അനീഷ് അന്‍വറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌

270 beverages !! സർവീസ് സഹകരണ ബാങ്ക് ഇലക്ഷഷൻ !! രജിത് സാറിനുള്ള സ്വീകരണം !! മാസക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അന്തിചർച്ചകളും , കൈകഴുകകുന്നതിന്റെ variety വീഡിയോകളും മന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടേയും press meet കളും ഇവിടെ വെറും പ്രഹസനങ്ങളാവുകയാണ് . കൊറോണ ഇവിടെ perടon to Perടon അല്ല Person to community ആവുകയാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ള നമ്മുടെ നാട്ടിൽ Breakthechain campaign നു എന്തു പ്രസക്തി !! കർശനമായ നടപടി ഉണ്ടാവണം . ഇത്തരം ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കാത്ത വിധം!! ഇല്ലെങ്കിൽ പുതിയ പുതിയ റൂട്ട് മാപ്പുകളും പോസിറ്റീവ്, നെഗറ്റീവ്, കണക്കുകളുമായി നമ്മൾ മുമ്പോട്ട് പോവും !! അതൊരു പക്ഷെ, നമ്മളദ്ദേശിക്കുന്ന നമ്പറുകളിൽ ചെന്നു നിന്നെന്ന് വരില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com