'അച്ഛനുമായി വഴക്കിട്ട് മോഹൻലാലിനൊപ്പം താമസിക്കാൻ ഇറങ്ങി'; മൂന്നാം ക്ലാസ് ഓർമ പങ്കുവെച്ച് അനൂപ് സത്യൻ

ചിത്രം കണ്ട് അനൂപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മോഹൻലാൽ
'അച്ഛനുമായി വഴക്കിട്ട് മോഹൻലാലിനൊപ്പം താമസിക്കാൻ ഇറങ്ങി'; മൂന്നാം ക്ലാസ് ഓർമ പങ്കുവെച്ച് അനൂപ് സത്യൻ

ത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായിരുന്നു. അയൽവീട്ടിലെ പയ്യൻ ഇമേജ് മോഹൻലാലിന് നേടിക്കൊടുത്തതും സത്യന്റെ സംവിധാന മികവാണ്. ഇപ്പോൾ സ‌ത്യൻ അന്തിക്കാടിന്റെ മകൻ അനൂപും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അനൂപ് ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് മികച്ച വിജയമാണ് നേടിയത്. 

ചിത്രം കണ്ട് അനൂപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അനൂപ് സന്തോഷം പങ്കുവെച്ചത്. എന്നാൽ അതിനൊപ്പം ചെറുപ്പത്തിലെ മനോഹരമായ ഓർമയും അദ്ദേഹം കുറിച്ചിട്ടുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനോട് പിണങ്ങി വീടു വിട്ടിറങ്ങി മോഹൻലാലിനൊപ്പം താമസിക്കാൻ പുറപ്പെട്ട കഥയാണ് അനൂപ് കുറിച്ചത്. സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുകയാണ് കുറിപ്പ്. 

അനൂപിന്റെ കുറിപ്പ് ഇങ്ങനെ

"1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ബൗദ്ധിക വിഷയങ്ങളില്‍ അച്ഛനുമായി വഴക്കി‌ട്ട് മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു (അന്ന് അദ്ദേഹത്തിന്റെ പ്രധാന തള്ളൽ കാരനായിരുന്നു ഞാൻ). അച്ഛന് ഇത്  തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കില്ലാത്തതുകൊണ്ട്  കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു..ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ..."

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com