ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി, വധു വിസ്മയ; ചിത്രങ്ങൾ 

യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യമാണ് അഭിജിത്തിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്
ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി, വധു വിസ്മയ; ചിത്രങ്ങൾ 

പ്രശസ്ത ​ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി.  ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയ ശ്രീയാണ് വധു. ഇതിനകം നിരവധി ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ശ്രദ്ധനേടിയ ഗായകനാണ് അഭിജിത്ത്. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യമാണ് അഭിജിത്തിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 

ആറ് മാസം മുമ്പാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണു വിവാഹം നടത്തിയത്. ലോകം മുഴുവൻ ഈയോരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്‍റെ അളവ് കുറച്ച്, ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും പറഞ്ഞുകൊണ്ട് അഭിജിത്തും വിസ്മയയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നിലനിൽക്കുന്ന പ്രതിസന്ധി കഴിയുമ്പോൾ ഏവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. 

ടൊറന്‍റോ ഇന്‍റര്‍നാഷനൽ സൗത്ത് ഏഷ്യൻ ഫിലിം പുരസ്കാരങ്ങളിലുള്‍പ്പെടെ മികച്ച ഗായകനുള്ള പുരസ്കാരങ്ങൾ അഭിജിത്ത് നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com