നടന്‍ ഇംതിയാസ് ഖാന്‍ അന്തരിച്ചു

നാടക-സിനിമാ-സീരിയല്‍ നടി കൃതികാ ദേശായിയാണ് ഇംതിയാസിന്റെ ഭാര്യ
നടന്‍ ഇംതിയാസ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡ് താരം ഇംതിയാസ് ഖാന്‍ അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. പ്രശസ്ത ബോളിവുഡ് നടന്‍ അംജദ് ഖാന്റെ സഹോദരനാണ്. 

യാദോം കി ബാരാത്, ധര്‍മ്മാത്മ, ദയാവന്‍ തുടങ്ങിയവയാണ് ഇംതിയാസിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. വെറ്ററന്‍ സിനിമാതാരം ജയന്താണ് പിതാവ്. ഗുജറാത്തി നാടക-സിനിമാ-സീരിയല്‍ നടി കൃതികാ ദേശായിയാണ് ഇംതിയാസിന്റെ ഭാര്യ. ആയേഷാ ഖാന്‍ ആണ് മകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com