പ്രശസ്ത നടന്‍ ജയ്‌റാം കുല്‍ക്കര്‍ണി അന്തരിച്ചു 

ചലചിത്ര നടന്‍ ജയ് റാം കുല്‍ക്കര്‍ണി അന്തരിച്ചു. 88 വയസായിരുന്നു
പ്രശസ്ത നടന്‍ ജയ്‌റാം കുല്‍ക്കര്‍ണി അന്തരിച്ചു 

മുംബൈ: പ്രശസ്ത മറാത്തി ചലചിത്ര നടന്‍ ജയ് റാം കുല്‍ക്കര്‍ണി അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം
നിരവധി ചിത്രങ്ങളിലെ അതിശയകരമായ പ്രകടനങ്ങളാണ് മറാത്തി സിനിമയിലെ മുന്‍നിരതാരമായി അദ്ദേഹത്തെ ഉയര്‍ത്തിയത്. ഛല്‍ റീ ലക്ഷ്യ മുംബൈ ലേ,  ഖത്യാല്‍ സാസു നതാല്‍ സണ്‍, ഖര കാദി ബോളു നയെ, ആഷി ഹായ് ബന്‍വ ബാന്‍വി, താര്‍ത്ഥറത്ത്, രംഗത്ത് സംഗത്ത്, സപത്‌ലേല, മസ പടി ക്രോര്‍പതി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 

1937 ഒക്ടോബര്‍ പതിനേഴിന് ബര്‍ഷി ജില്ലയിലെ സോളാപൂരിലാണ് ഇദ്ദേഹം ജനിച്ചത്. കോളജ് കാലത്ത് തന്നെ മറാത്തിയിലെ ഏറെ പ്രശസ്ത നാടകമായ മൊറൂച്ചി മാവിഷിയിലെ പ്രധാന നടനായി അരങ്ങിലെത്തി. 1970കളിലാണ്‌
സിനിമാരംഗത്തെത്തിയത്. 150 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 

നിരവധി സിനിമകളില്‍ പൊലീസ് വേഷത്തിലെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഏറെ ജനപ്രീതി പിടിച്ചുപറ്റി. മഹേഷ് കോത്താരെയുടെ ചിത്രങ്ങളിലും ശ്രദ്ധേയമായി വേഷങ്ങള്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com