''ഐറ്റം'' എന്നാണ് ആദ്യം വിളിച്ചത്, പോൺ വിഡിയോകൾ പുറത്താക്കുമെന്ന് ഭീഷണിയും; ഇതാണ് അയാളുടെ മുഖം, പ്രതികരിച്ച് നമിത 

നമിതയ്ക്ക് പിന്തുണയുമായി ഭർത്താവും നടനുമാ‌യ വീരയും രംഗത്തെത്തിയിട്ടുണ്ട്. 
''ഐറ്റം'' എന്നാണ് ആദ്യം വിളിച്ചത്, പോൺ വിഡിയോകൾ പുറത്താക്കുമെന്ന് ഭീഷണിയും; ഇതാണ് അയാളുടെ മുഖം, പ്രതികരിച്ച് നമിത 

ശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുവാവിനെതിരേ നടി നമിത. യുവാവിന്റെ ചിത്രവും ഇൻസ്റ്റ​ഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് താരത്തിന്റെ പ്രതികരണം. ''ഹായ് ഐറ്റം'' എന്ന് വിളിച്ച് അബിസംബോധന ചെയ്തു തുടങ്ങിയ യുവാവ് പിന്നീട് തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നമിത പറയുന്നു. 

തുടക്കത്തിൽ തന്നെ അയാളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്നായിരുന്നു മറുപടിയെന്ന് യുവാവിന്റെ ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിൽ നമിത പറഞ്ഞു.  "നിങ്ങള്‍ ഈ മുഖം കാണണം. ഇതാണ് ഒരു പരാജിതന്റെ മുഖം, വൃത്തികെട്ട മനസ്സിന് ഉടമ, ഏതൊരു സ്ത്രീയെയും മോശം പേരുകള്‍ വിളിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്നവന്‍", നമിത കുറിച്ചു.  ഞാന്‍ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതുകൊണ്ട് ഇതൊക്കെ കേള്‍ക്കണമെന്നാണോ? എന്നും താരം കുറിപ്പിൽ ചോദിക്കുന്നുണ്ട്. 

"ഒരു യഥാര്‍ത്ഥ പുരുഷന് എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണം എന്നറിയാം. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം.നവരാത്രിയും വനിതാദിനവുമൊക്കെ ആഘോഷിക്കുന്നതിന് പകരം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്ക്", നമിത കുറിച്ചു. 

നമിതയ്ക്ക് പിന്തുണയുമായി ഭർത്താവും നടനുമാ‌യ വീരയും കമന്റ് കുറിച്ചിട്ടുണ്ട്. തന്റെ ഭാര്യയെ ഓർത്ത് അഭിമാനമുണ്ടെന്നും ഇത്തരം ആളുകൾ തക്കതായ ശിക്ഷ അർഹിക്കുന്നെന്നും വീര അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com