'നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓര്‍ക്കാറില്ല, കമന്റുകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് അജുവിന്റെ ഭാര്യ

താന്‍ ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്
'നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓര്‍ക്കാറില്ല, കമന്റുകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് അജുവിന്റെ ഭാര്യ

സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ വായിച്ച് കരഞ്ഞിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന. തങ്ങളുടെ ഫോട്ടോ ഇട്ടാല്‍ നാല് കുഞ്ഞുങ്ങളുണ്ടെന്നുപോലും ചിലര്‍ നോക്കാതെയാണ് നെഗറ്റീവ് കമന്റുകള്‍ ഇടുന്നതെന്നും വ്യക്തമാക്കി. താന്‍ ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് അതൊന്നും പ്രശ്‌നമല്ലെന്നും അഗസ്റ്റീന കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരപത്‌നിയുടെ തുറന്നു പറച്ചില്‍

'എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ വന്നത്. അയയ്ക്കുന്നവര്‍ക്ക് എന്താണ് യഥാര്‍ഥ സംഭവം എന്ന് അറിയില്ല. അന്നു കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എനിക്കതൊന്നും പ്രശ്‌നമല്ലാതെ ആയി. ഞങ്ങള്‍ ആറുപേരും നില്‍ക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്. ആ ഫോട്ടോയില്‍ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓര്‍ക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്. അതു നോക്കി ജീവിച്ചാല്‍ മതിയല്ലോ!'

സിനിമ തിരക്കുകള്‍ക്കിടയില്‍ കുറച്ചു സമയം മാത്രമാണ് അജു വീട്ടിലേക്ക് വരുന്നതെന്നും ഇതിന്റെ പേരില്‍ ആദ്യം വഴക്കുകൂടുമായിരുന്നെന്നും അഗസ്റ്റീന പറഞ്ഞു. നിര്‍മാതാവായാല്‍ ഇഷ്ടം പോലെ സമയം കിട്ടും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആളെ തീരെ കാണാന്‍ കിട്ടുന്നില്ലെന്നും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com