പാ രഞ്ജിത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു

രഞ്ജിത്തും ഭാര്യയും കുഞ്ഞിന് മിലിരന്‍ എന്ന് പേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
പാ രഞ്ജിത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു

മിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പാ രഞ്ജിത്തിന് രണ്ടാമത്തെ കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് പാ രഞ്ജിത്തിന്റെ ഭാര്യ അനിത ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രഞ്ജിത്തും ഭാര്യയും കുഞ്ഞിന് മിലിരന്‍ എന്ന് പേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  പാ രഞ്ജിത്ത്- അനിത ദമ്പതികള്‍ക്ക് മഗിഴിനി എന്നു പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. 

ബിരുദ പഠനത്തിനിടെയാണ് രഞ്ജിത്തും അനിതയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയും വിവാഹിതയാവുകയുമായിരുന്നു. ആര്യ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ്. ബോക്‌സിങ്ങ് പശ്ചാത്തലമാക്കിവരിന്ന ചിത്രം നടന്‍ സൂര്യക്ക് വേണ്ടി എഴുതിയതാണ്. പിന്നീടാണ് ആര്യ പ്രൊജക്ടിലേക്ക് വരുന്നത്. 

ആട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ് പാ രഞ്ജിത്ത് സിനിമാരംഗത്തെത്തുന്നത്. പിന്നീട് കാര്‍ത്തിയെ നായകനാക്കി മദ്രാസ് എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്ത് പ്രധാനവേഷത്തിലെത്തിയ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com