'ആദ്യം രണ്ട് പ്രളയം സെറ്റ് ചെയ്തു, രക്ഷയില്ലെന്നു കണ്ടപ്പോൾ കൊറോണയെ പുറത്തെടുത്തു'; ദൈവത്തിന്റെ ലാസ്റ്റ് വാണിങ്ങെന്ന് ബിബിൻ

'ഇപ്പോൾ മാസ്ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്‌ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല'
'ആദ്യം രണ്ട് പ്രളയം സെറ്റ് ചെയ്തു, രക്ഷയില്ലെന്നു കണ്ടപ്പോൾ കൊറോണയെ പുറത്തെടുത്തു'; ദൈവത്തിന്റെ ലാസ്റ്റ് വാണിങ്ങെന്ന് ബിബിൻ

കൊറോണ വൈറസ് ദൈവത്തിന്റെ ലാസ്റ്റ് വാണിങ്ങാണെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. ദൈവത്തിന്റെ പേരിൽ അടികൂടുന്നത് കണ്ടു മടുത്തിട്ട് രണ്ട് പ്രളയം സെറ്റ് ചെയ്തു. അത് രക്ഷയില്ലെന്നു കണ്ടതോടെയാണ് കൊറോണ വൈറസിനെ കൊണ്ടുവന്നത്. ഇപ്പോൾ മാസ്ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്‌ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. എന്നാൽ മാസ്ക് മാറ്റുന്ന ദിവസത്തെക്കുറിച്ചോർത്ത് പേടിയുണ്ടെന്നും ബിബിൻ ഫേയ്സ്ബുക്കിൽ കുറിച്ചു. 

ബിബിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് 

*ദൈവത്തിന്റെ പൊളി...* ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.

ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി...വഴക്കായി.. കത്തിക്കല്‍ ആയി. ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു. No രക്ഷ.

പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി... ഇടി. അപ്പോള്‍ ദൈവം അവസാനത്തെ ടെക്നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കല്‍. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആള്‍ ദൈവങ്ങള്‍ ഓടി ഒളിച്ചു. തൊട്ടു മുത്താന്‍ ആളില്ലാതായി.

മനുഷ്യനെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു. ഇപ്പോള്‍ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്‌ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.

അത് കലക്കി... പൊളി സാനം.... പേടിയിതാണ്...., മാസ്‌ക് മാറ്റുന്ന ദിവസം..??? ദൈവം പറയുന്നത്, 'ഇത് ലാസ്റ്റ് വാണിങ്ങാന്നാ'

നന്നായാല്‍.....

നന്നാവുവോ...?...

നന്നാവുമായിരിക്കും.... ശ്രമിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com