കൊറോണ ഭീതി; കാന്‍സ്‌ ചലച്ചിത്ര മേള മാറ്റിവെച്ചു 

മെയ് 12 മുതല്‍ 23 വരെ നടക്കാനിരുന്ന സിനിമ മാമാങ്കമാണ് മാറ്റിവെച്ചത്
കൊറോണ ഭീതി; കാന്‍സ്‌ ചലച്ചിത്ര മേള മാറ്റിവെച്ചു 

കൊറോണ വൈറസ് ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കിയ സാഹചര്യത്തിൽ കാൻസ് ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെ നടക്കാനിരുന്ന സിനിമ മാമാങ്കമാണ് മാറ്റിവെച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാന്‍സിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍വെച്ച് യോ​ഗം ചേർന്നിരുന്നു. തുടർന്നാണ് തീരുമാനം എത്തിയത്. 

പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ നടത്തിയേക്കാമെന്ന് സൂചനകളുണ്ട്. കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും വിവരം അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കാറുണ്ട്. 

ഫ്രാന്‍സില്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ കാന്‍സ് ചലച്ചിത്രമേളയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ആയിരക്കണക്കിന് സിനിമ സംവിധായകരും താരങ്ങളും ഉദ്യോഗസ്ഥരുമാണ് ചലച്ചിത്ര മേളയുടെ ഭാഗമായി ഫ്രാന്‍സില്‍ എത്തുക. കൊറോണ പടര്‍ന്നു പിടിച്ചതോടെ മൂന്ന് ദിവസമാണ് ലോക്ക്ഡൗണിലാണ് ഫ്രാന്‍സ്. ആഗോള ആരോഗ്യ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രോഗത്തിനെതിരെ പോരാടുന്നവര്‍ക്ക് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്രമേള മാറ്റിവെക്കുന്നു എന്നാണ് അധികൃതര്‍ പ്രസ്താവനയില്‍ കുറിച്ചത്. രോഗബാധയെത്തുടര്‍ന്ന് ഇതിനോടകം നിരവധി കായിക, ചലച്ചിത്ര, സാംസ്‌കാരിക പരിപാടികളാണ് മാറ്റിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com