'ഞാനൊരു ബസ് കണ്ടക്ടറായിരുന്നു', 70 വയസിലും രജനീകാന്ത് ഫിറ്റ്; അമ്പരന്ന് ബെയർ ഗ്രിൽസ്: വിഡിയോ

പരിപാടിയുടെ പുതിയ പ്രമോ വിഡിയോയിലാണ് രജനീയുടെ സാഹസികതകൾ പുറത്തുവിട്ടിരിക്കുന്നത്
'ഞാനൊരു ബസ് കണ്ടക്ടറായിരുന്നു', 70 വയസിലും രജനീകാന്ത് ഫിറ്റ്; അമ്പരന്ന് ബെയർ ഗ്രിൽസ്: വിഡിയോ

'70 വയസിലും ഇത്ര ഫിറ്റോ, നിങ്ങൾ ഒരു പ്രചോദനമാണ്'. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സാഹസികത കണ്ട് ബെയർ ഗ്രിൽസ് പറഞ്ഞ വാക്കുകളാണിത്. ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയിൽ അതിഥിയായി എത്തുന്ന രജനീകാന്ത് ലോകത്തെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ്. പരിപാടിയുടെ പുതിയ പ്രമോ വിഡിയോയിലാണ് രജനീയുടെ സാഹസികതകൾ പുറത്തുവിട്ടിരിക്കുന്നത്. 

രജനിയുടെ ജീവിതവും ആത്മബലവുമെല്ലാം വ്യക്തമാകുന്നതാണ് വിഡിയോ. 18ാം വയസിൽ താൻ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നും പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത് എന്നും രജനീകാന്ത് ബെയറിനോട് പറയുന്നുണ്ട്. ഇരുമ്പു പാലത്തിലൂടെ തൂങ്ങി പുഴ കടക്കുന്നതും കയറിൽ പിടിച്ചുകൊണ്ട് മല കയറ്റം കയറുന്നതുമെല്ലാം പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഇതുവരെ ഇത്ര സാഹസികത ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാർച്ച് 23 നാണ് പരിപാടി സംപ്രേഷണം ചെയ്യുക. 

കടുവയും ആനയും തുടങ്ങി വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് മാൻ വേഴ്സസ് വൈൽഡിന്റെ സൂപ്പർസ്റ്റാർ എപ്പിസോഡ്  ചിത്രീകരിച്ചിരിക്കുന്നത്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും ‘മാൻ വേഴ്സസ് വൈൽഡ്’ സീരീസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com