'തിരിച്ചു കേരളത്തിലെത്തിയപ്പോഴാണ് സെയ്ഫ് ആണെന്ന് തോന്നിയത്'; പ്രശംസയുമായി ഗായത്രി അരുണ്‍; വിഡിയോ

വിമര്‍ശനത്തിനും വിവാദത്തിനുമുള്ള സമയമല്ല ഇതെന്നും ഒന്നിച്ചു നില്‍ക്കണമെന്നും ഗായത്രി ഓര്‍മിപ്പിച്ചു
'തിരിച്ചു കേരളത്തിലെത്തിയപ്പോഴാണ് സെയ്ഫ് ആണെന്ന് തോന്നിയത്'; പ്രശംസയുമായി ഗായത്രി അരുണ്‍; വിഡിയോ

കോവിഡിനെതിരേ കേരള സര്‍ക്കാരും ആരോഗ്യവിഭാഗവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ച് നടി ഗാത്രി അരുണ്‍. നീണ്ട യാത്രയ്ക്കു ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് താരം പറയുന്നത്. ഇന്‍സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ആരാധകരുമായി സംസാരിച്ചത്. ഉത്തരേന്ത്യയിലേക്ക് രണ്ടാഴ്ചത്തെ യാത്രയിലായിരുന്നു താരം. കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും മുംബൈ, ചെന്നൈ പോലുള്ള വിമാനത്തങ്ങളില്‍ പോലും ശരിയായ രീതിയില്‍ പരിശോധന നടക്കുന്നുണ്ടായിരുന്നില്ല എന്നാണ് ഗായത്രി പറയുന്നു. വിമര്‍ശനത്തിനും വിവാദത്തിനുമുള്ള സമയമല്ല ഇതെന്നും ഒന്നിച്ചു നില്‍ക്കണമെന്നും ഗായത്രി ഓര്‍മിപ്പിച്ചു. 

ഗായത്രിയുടെ വാക്കുകള്‍:

'ഞാന്‍ രണ്ടാഴ്ചയായി ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു. ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, മുംബൈ എന്നീ സ്ഥലങ്ങളിലേക്കാണ് പോയത്. വിമാനത്തിലായിരുന്നു യാത്രകളെല്ലാം. ഡല്‍ഹിയിലും മുംബൈയിലുമെല്ലാം കൊച്ചിയേക്കാള്‍ കൂടുതല്‍ വിദേശികള്‍ വന്നിറങ്ങുന്ന സ്ഥലമാണ്. എന്നിട്ടും അവിടെയൊന്നുമില്ലാത്ത രീതിയിലുള്ള പരിശോധനകളാണ കൊച്ചിയിലുണ്ടായിരുന്നത്. ഞാന്‍ ഡല്‍ഹിയില്‍ പോകുമ്പോള്‍ അവിടെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രോപ്പറായ പരിശോധനകളൊന്നുമുണ്ടായില്ല. ഇപ്പോ അവിടെ മികച്ച പരിശോധനകള്‍ നടക്കുന്നുണ്ടാകും. വിവാദത്തിനു വേണ്ടില്ല ഇത് പറയുന്നത്. 

കൊച്ചിയില്‍ എത്തിയപ്പോള്‍ യാത്ര ചെയ്ത വിമാനം ഏതാണെന്നും എവിടെനിന്നാണ് വരുന്നത് എന്നുമെല്ലാം ചോദിച്ചു. ടെമ്പറേച്ചര്‍ വരെ ചെക്ക് ചെയ്തതിന് ശേഷമാണ് മെഡിക്കല്‍ ടീം നമ്മളെ പുറത്തേക്കു വിട്ടത്. നോര്‍ത്ത് ഇന്ത്യയേക്കാളെല്ലാം വളരെ സമഗ്രമായ രീതിയിലാണ് കേരളത്തില്‍ അധികൃതര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. എനിക്ക് ഭയങ്കര അഭിമാനമായിരുന്നു. തിരിച്ചു കേരളത്തില്‍ എത്തിയപ്പോഴാണ് സെയ്ഫ് ആണെന്ന് തോന്നിയത്. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അറിയാത്തതിനാലാണ്. തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച്  നില്‍ക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ നമ്മള്‍മാത്രം ആരോഗ്യവാന്മാരായിരുന്നിട്ട് കാര്യമില്ല, സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണം. അത് ഏതൊരു പൗരന്റേയും ഉത്തരവാദിത്തമാണ്'
 

 
 
 
 
 
 
 
 
 
 
 
 
 

Lets face it and fight against it together.. #personaltravelecperience

A post shared by Gayathri Arun (@gayathri__arun) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com