'അഞ്ച് ദിവസമായി കുളിച്ചിട്ടില്ല, വസ്ത്രവും മാറിയിട്ടില്ല'; ക്വാറന്റീനില്‍ കഴിയുന്ന ഗായികയുടെ വെളിപ്പെടുത്തല്‍ 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്
'അഞ്ച് ദിവസമായി കുളിച്ചിട്ടില്ല, വസ്ത്രവും മാറിയിട്ടില്ല'; ക്വാറന്റീനില്‍ കഴിയുന്ന ഗായികയുടെ വെളിപ്പെടുത്തല്‍ 

കൊറോണ ഭീതി പടര്‍ന്നതോടെ നിരവധി സെലിബ്രിറ്റികളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇപ്പോള്‍ വിചിത്രമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക മെലെ സിറസ്. ക്വാറന്റീനില്‍ കഴിയുന്ന താന്‍ അഞ്ച് ദിവസമായി കുളിച്ചിട്ടില്ല എന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 

ക്വാറന്റീനില്‍ കഴിയുന്ന താന്‍ അഞ്ച് ദിവസമായി കുളിക്കുകയോ വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ല എന്നാണ് മിലെ പറയുന്നത്. മാത്രമല്ല അടുത്തൊന്നും കുളിക്കാന്‍ പ്ലാന്‍ ഇല്ലെന്നും ഗായിക വ്യക്തമാക്കുന്നു. മഴവില്‍ കളറിലുള്ള തൊപ്പിയും കറുത്ത ഓവര്‍സൈസ് ബനിയനും ധരിച്ചാണ് മെലെയുടെ ഇരിപ്പ്. എന്തായാലും താരത്തിന്റെ വിഡിയോക്ക് താഴെ നിരവധി പേരാണ് വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miley Cyrus (@mileycyrus) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com