വിഖ്യാത സംഗീതജ്ഞന്‍ കെന്നി റോജേഴ്‌സ് അന്തരിച്ചു

ആറ് പതിറ്റാണ്ടായി സംഗീത രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം മൂന്ന് ഗ്രാമി അവാര്‍ഡ് നേടിയിട്ടുണ്ട്
വിഖ്യാത സംഗീതജ്ഞന്‍ കെന്നി റോജേഴ്‌സ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിഖ്യാത സംഗീതജ്ഞന്‍ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസായിരുന്നു. വീട്ടില്‍വെച്ച് വള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമാണെന്ന് വീട്ടുകാര്‍ അറിയിച്ചു. 

കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗമായ കെന്നി 1970കളിലും 80കളിലുമാണ് ശ്രദ്ധ നേടുന്നത്. ആറ് പതിറ്റാണ്ടായി സംഗീത രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം മൂന്ന് ഗ്രാമി അവാര്‍ഡ് നേടിയിട്ടുണ്ട്. ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്‌സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തനായത്. കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com