'കണ്ണാടിക്ക് പുറത്ത് പത്ത് അടി നീങ്ങി മകനോട് സംസാരിക്കുകയാണ്'; സുഹാസിനിയുടെ വിഡിയോ; വൈറല്‍

മകന്റെ മുറിയുടെ ഗ്ലാസ് വിന്‍ഡോയ്ക്ക് പുറത്തുനിന്നാണ് സുഹാസിനി വിഡിയോ പിടിക്കുന്നത്
'കണ്ണാടിക്ക് പുറത്ത് പത്ത് അടി നീങ്ങി മകനോട് സംസാരിക്കുകയാണ്'; സുഹാസിനിയുടെ വിഡിയോ; വൈറല്‍

ടി സുഹാസിനിയുടെ മകന്‍ നന്ദന്‍ ഇപ്പോള്‍ സെല്‍ഫ് ക്വാറന്റീനില്‍ ആണ്. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയെത്തിയ നന്ദന്‍ വന്നതു മുതല്‍ ഒരു മുറിയിലാണ് കഴിയുന്നത്. അഞ്ച് ദിവസം പിന്നിട്ട മകന്റെ ക്വാറന്റീന്‍ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് സുഹാസിന്. മകന്റെ മുറിയുടെ ഗ്ലാസ് വിന്‍ഡോയ്ക്ക് പുറത്തുനിന്നാണ് സുഹാസിനി വിഡിയോ പിടിക്കുന്നത്. മകനോട് സുഹാസിനി ചോദ്യങ്ങള്‍ ചോദിക്കുന്നതും വിഡിയോയില്‍ കാണാം. 

'കണ്ണാടിക്ക് പുറത്ത് പത്ത് അടി നീങ്ങി എന്റെ മകന്‍ നന്ദനോട് സംസാരിക്കുകയാണ്. അതിന് കാരണം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. കൊറോണ വൈറസ് പടരാതിരിക്കാനാണ്. അവന്‍ ലണ്ടനില്‍ നിന്ന് 18ാം തിയതിയാണ് ചെന്നൈയിലേക്ക് വന്നത്. അന്നു മുതല്‍ ഈ മുറിയിലാണ് താമസിക്കുന്നത്.' സുഹാസിനി പറഞ്ഞു. 

തുടര്‍ന്ന് എത്ര നാളായി ക്വാറന്റീനില്‍ കഴിയുകയാണ് എന്ന് നന്ദനോട് ചോദിച്ചു. 'അഞ്ചാമത്തെ ദിവസമാണ് ഇന്ന്. ഈ മുറിയും ഇതിന് അടുത്തായി ബെഡ് റൂം ഉണ്ട്. ഇവിടെയാണ് ഞാന്‍ താമസിക്കുന്നത്. കുറച്ച് ബോര്‍ അടിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യാനാണ്, എല്ലാവരും ചെയ്യേണ്ടതാണ്. എത്ര ബോര്‍ അടിച്ചാലും 14 ദിവസം വിദേശത്തുനിന്നു വന്നവര്‍ ആരോടും അടുത്തുപഴകാതെ ക്വാറന്റീന്‍ ചെയ്യണം. ഒന്‍പതു ദിവസം കൂടിയുണ്ട് ഇനി. ആരുടെ അടുത്തും പോയിട്ടില്ല. ഭക്ഷണം കൊണ്ടുവരുന്നവര്‍ അത് റൂമില്‍വെക്കും. അത് സ്േ്രപ അടിച്ചതിന് ശേഷമാണ് എടുക്കുന്നുത്. ഭക്ഷണം കൊണ്ടുവരുന്നവരും കൈ കഴുകും. കുറച്ച് കഷ്ടമാണ് എന്നാലും ഇത് പാലിക്കണം. എനിക്ക് ഇതുവരെ ലക്ഷണങ്ങളൊന്നുമില്ല. എന്നാലും ലക്ഷണങ്ങള്‍ കാണാതെ തന്നെ രോഗം പുടരാം.' നന്ദന്‍ വിഡിയോയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com