'പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നില്ല, മോനും സംയുക്തയ്ക്കുമൊപ്പം സമയം ചെലവഴിക്കുന്നു'; ബിജു മേനോന്‍

സര്‍ക്കാരും  ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ പറയുന്ന നിര്‍ദേശം കേള്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ബിജു മേനോന്‍ പറഞ്ഞു
'പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നില്ല, മോനും സംയുക്തയ്ക്കുമൊപ്പം സമയം ചെലവഴിക്കുന്നു'; ബിജു മേനോന്‍

കൊറോണ വ്യാപനം ഭീഷണി സൃഷ്ടിച്ചതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് നടന്‍ ബിജു മേനോന്‍. 'ലളിതം സുന്ദരം' സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചാണ് വീട്ടിലെത്തിയത്. മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കുകയാണെന്നാണ് താരം പറയുന്നത്. ഇനിയുള്ള ദിവസങ്ങള്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാരും  ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ പറയുന്ന നിര്‍ദേശം കേള്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ബിജു മേനോന്‍ പറഞ്ഞു. 

 'മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന 'ലളിതം സുന്ദരം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് വ്യാപിക്കുന്നതെന്ന് നടന്‍ ബിജു മേനോന്‍. കുമിളിയിലെ ചിത്രീകരണം ഉടന്‍ നിര്‍ത്തി വീട്ടിലെത്തി. പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നില്ല. മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കും. നല്ല സിനിമകള്‍ കാണും. ഫോണിലൂടെ തിരക്കഥകള്‍ കേള്‍ക്കും. പാചകം ചെയ്യും. അങ്ങനെയാണ് ഇപ്പോള്‍ ജീവിതം.

നമ്മള്‍ക്കുവേണ്ടി സര്‍ക്കാരും  ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ പറയുന്ന നിര്‍ദേശം കേള്‍ക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇനിയുള്ള ദിവസങ്ങള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും കഴിയുന്നതും പുറത്തിറങ്ങാതിരിക്കണം. പുറത്തിറങ്ങുന്നവര്‍ സാനിറ്റൈസറും സോപ്പുമുപയോഗിച്ച് കൈ കഴുകുക. പരമാവധി അകലം പാലിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മള്‍ക്കൊരുമിച്ച് ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം'  ബിജു മേനോന്‍  പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com