'മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം, മനസുകള്‍ തമ്മിൽ അടുക്കണം'; രമേഷ് പിഷാരടി

മുന്‍പ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി
'മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം, മനസുകള്‍ തമ്മിൽ അടുക്കണം'; രമേഷ് പിഷാരടി

നുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കുന്ന അപൂർവ സാഹചര്യത്തിൽ മനസുകൾ തമ്മിലുള്ള അകലം കുറയണമെന്ന് നടൻ രമേഷ് പിഷാരടി. ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണെന്നും പ്രതിരോധമാണ് പ്രതിവിധിയെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം പറഞ്ഞു. കൊറോണ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുകയായണെന്നും അപകടകരമായ ഈ അവസ്ഥയില്‍ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം രമേഷ് പിഷാരടി കുറിച്ചു. മുറിയിലെ ജനാലയ്ക്കരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. 

രമേഷ് പിഷാരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം...
അത് കൊണ്ടു തന്നെ മനസുകള്‍ തമ്മിലുള്ള അകലം ഈ അവസരത്തില്‍ കുറയണം..
ജാതി, മതം, ദേശം, രാഷ്ട്രീയം;
ഇതിനുമെല്ലാം അപ്പുറം; ''മനുഷ്യന്‍''മാനദണ്ഡമാവണം.

ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്
പ്രതിരോധമാണ് പ്രതിവിധി
ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍,
പോലീസ്, സൈനിക വിഭാഗങ്ങങ്ങള്‍
സന്നദ്ധ സംഘടനകള്‍,
സര്‍വോപരി സര്‍ക്കാരുകള്‍
അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരൂ... മുന്‍പ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി.
നമ്മുടെ നാട്ടില്‍ ഇത് മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയില്‍ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം
നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും ദോഷമായി ഭവിച്ചേക്കാം സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com