'14 മണിക്കൂർ വീട്ടിലിരുന്നാൽ കൊറോണയെ തുരത്താനാകില്ല, ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു'; രജനീകാന്ത്

കഴിഞ്ഞദിവസമാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രജനീകാന്ത് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു
'14 മണിക്കൂർ വീട്ടിലിരുന്നാൽ കൊറോണയെ തുരത്താനാകില്ല, ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു'; രജനീകാന്ത്

നതാ കർഫ്യുവിനെ പിന്തുണച്ചുകൊണ്ടുള്ള രജനീകാന്തിന്റെ വിഡിയോ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സൂപ്പർതാരം. താൻ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് എന്നാണ് രജനീകാന്ത് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഒരു ദിവസം മാത്രം വീട്ടിലിരുന്നാൽ കൊറോണയെ തടയാനാകില്ലെന്ന് താരം വ്യക്തമാക്കി. 

കഴിഞ്ഞദിവസമാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രജനീകാന്ത് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു.വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ പ്രാധാന്യം വിവരിക്കുന്നതിനിടയില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാതിരുന്നാല്‍ വൈറസ് പടരുന്നത് തടയാമെന്ന് രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരുദിവസംമാത്രം വീട്ടിലിരുന്നാല്‍ വൈറസ് വ്യാപനം തടയാനാകുമെന്ന തരത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടെന്ന് രജനി പറഞ്ഞു. 

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്. തന്റെ വാക്കുകളെ ശരിയായ അര്‍ഥത്തില്‍ കണ്ടവര്‍ക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. കൊറോണയെക്കുറിച്ച് ശരിയായ വിരങ്ങൾ നൽകിയതിന് രജനീകാന്തിന് ട്വിറ്റർ ഇന്ത്യ നന്ദി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com