'അല്ലിയുടെ ബോറടി ഞാൻ എങ്ങനെ മാറ്റും'; വിഷമിച്ച് സുപ്രിയ; മറുപടിയുമായി പൂർണിമ

മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനേറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.
'അല്ലിയുടെ ബോറടി ഞാൻ എങ്ങനെ മാറ്റും'; വിഷമിച്ച് സുപ്രിയ; മറുപടിയുമായി പൂർണിമ

കുട്ടികൾക്ക് വെക്കേഷൻ ആയെങ്കിലും ലോകം കൊറോണ ഭീതിയിലായതോടെ വീടിന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. ദിവസങ്ങളോളം കുഞ്ഞുങ്ങളെ എങ്ങനെ ബോറടിപ്പിക്കാതെ വീട്ടിലിരുത്തും എന്ന ആശങ്കയിലാണ് അമ്മമാർ. അപ്പോൾ മകൾ അല്ലിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. 

മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനേറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. ‘പ്രിയപ്പെട്ട അമ്മമാരെ എനിക്കൊന്ന് പറഞ്ഞ് തരൂ, ഈ ഐസലേഷൻ കാലത്ത് നിങ്ങൾക്ക് എങ്ങനെയാണ് നിങ്ങളുടെ മക്കളെ വീട്ടിൽ ബോറടി കൂടാതെ ഇരുത്താൻ കഴിയുന്നത്, കുറച്ച് പൊടിക്കൈകൾ പറഞ്ഞു തരൂ.’ സുപ്രിയ കുറിച്ചു. 

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകളായ നക്ഷത്രയോടൊപ്പം പടം വരച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ ചോദ്യം. സുപ്രിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സുപ്രിയയാണ് കൂട്ടത്തിൽ ഏറ്റവും മികച്ച കമന്റ് ചെയ്തത്. ‘കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം.’ എന്നാണ് പൂര്‍ണിമ പറയുന്നത്. പുതിയ ടിപ്സുകൾ നൽകിയ മറ്റുള്ള അമ്മമാർക്ക് സുപ്രിയ നന്ദിയും പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com