കോവിഡ് 19 നേരിടാൻ 20 ലക്ഷം, ‌ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി നടന്‍ നിതിന്‍ 

ആന്ധ്ര പ്രദേശ് - തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്കാണ് സംഭാവന
കോവിഡ് 19 നേരിടാൻ 20 ലക്ഷം, ‌ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി നടന്‍ നിതിന്‍ 

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ തങ്ങളാൽ കഴിയുന്ന സഹായം ഉറപ്പാക്കുകയാണ് സിനിമാ താരങ്ങളും. നടൻ പ്രകാശ് രാജ് അടക്കമുള്ളവർ സഹായഹസ്തവുമായി രം​ഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തെലുങ്കു നടന്‍ നിതിനും സഹായം പ്രഖ്യാപിച്ചുക്കഴിഞ്ഞു. ആന്ധ്ര പ്രദേശ് - തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്കായി ഇരുപത് ലക്ഷം രൂപ സംഭാവന നൽകാമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്ത് ലക്ഷം രൂപ വീതം ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് നടൻ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി തന്നാൽ കഴിയുന്നത് ചെയ്യാൻ ആ​ഗ്രഹിക്കുന്നു എന്ന് കുറിച്ചാണ് താരം സംഭാവനയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ മഹാമാരിയെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾക്കായാണ് സഹായമെന്നും നടൻ പറയുന്നു. 

2002ല്‍ ജയം എന്ന സിനിമയിലൂടെയാണ് നിതിൻ അഭിനയരംഗത്തെത്തിയത്. കഴിഞ്ഞ വർഷം നിശ്ചയം നടന്ന താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവെയ്ക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com