ഭാര്യയുടെ പുരികം ത്രെഡ് ചെയ്ത് സിജു; സ്വീറ്റ് കപ്പിൾസിനെ ഏറ്റെടുത്ത് താരങ്ങൾ, ചിത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2020 01:49 PM |
Last Updated: 25th March 2020 01:51 PM | A+A A- |
ലോക്ക്ഡൗൺ ദിനങ്ങൾ വ്യത്യസ്തമായി ചിലവഴിക്കുന്ന താരങ്ങളാണ് സോഷ്യൽ മീഡിയയിലാകെ നിറഞ്ഞിരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും മക്കളുടെ കളിചിരിയിൽ ഒപ്പം ചേർന്നുമൊക്കെയാണ് ഇവർ വീട്ടിലിരിക്കുന്നത്. മകളെ പുറത്തുകയറ്റിയുള്ള ടൊവിനോയുടെ വർക്കൗട്ടും മകൾ പ്രാർത്ഥനയ്ക്കൊപ്പമുള്ള ഇന്ദ്രജിത്തിന്റെ കുസൃതിയും ചാക്കോച്ചന്റെ ഇസ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഇപ്പോഴിതാ രസകരമായ ഒരു ക്വാറന്റൈൻ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടൻ സിജു വിൽസൻ. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന ചിത്രമാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. 'വീട്ടിലിക്കുമ്പോൾ പുതിയ കഴിവുകൾ അഭ്യസിക്കുക. എന്റെ സുന്ദരിയെ സഹായിക്കുന്നു', ഭാര്യ ശ്രുതിയെ ടാഗ് ചെയ്ത് ചിത്രത്തോടൊപ്പം സിജു കുറിച്ചു.
ബ്രൂട്ടിഫിക്കേഷൻ എന്നും സ്വീറ്റ് കപ്പിൾസ് എന്നുമൊക്കെയാണ് ചിത്രത്തിന് ആരാധകർ നൽകിയിട്ടുള്ള കമന്റുകൾ. നടിമാരായ ചാന്ദ്നി ശ്രീധരനും അനുപമ പരമേശ്വരനുമടക്കം കമന്റുകൾ കുറിച്ചിട്ടുണ്ട്. ‘കർഷകനല്ലേ ... കള പറിക്കാൻ ഇറങ്ങിയതാ’ എന്നായിരുന്നു നടൻ സഞ്ജു ശിവറാം നൽകിയ കമന്റ്. എന്തായാലും സിജുവിന്റെ ക്വാറന്റൈൻ വിനോദവും സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.