കൊറോണയെ തടയാൻ എന്തെല്ലാം ചെയ്യണം; ആശുപത്രിയിൽ നിന്ന് മുകേഷിന്റെ മകന്റെ വിഡിയോ

യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയ ശ്രാവണ്‍ കൊറോണ ലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമാണ് പറയുന്നത്
കൊറോണയെ തടയാൻ എന്തെല്ലാം ചെയ്യണം; ആശുപത്രിയിൽ നിന്ന് മുകേഷിന്റെ മകന്റെ വിഡിയോ

കൊറോണ വ്യാപനം ലോകത്തെ ഒന്ന‌ടങ്കം ഭീതിയിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ പങ്കുവെച്ച് നടൻ മുകേഷിന്റെ മകനും നടനുമായ ശ്രാവൺ. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയ ശ്രാവണ്‍ കൊറോണ ലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ ഡ്യൂട്ടി വസ്ത്രത്തിലാണ് താരത്തെ കാണുന്നത്. 

തൊണ്ടവേദന, വരണ്ട ചുമ, ഉയർന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ വന്നാൽ ആശുപത്രിയിലേക്ക് പോകണം എന്നാണ് ശ്രാവൺ പറയുന്നത്. ‘പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.’–ശ്രാവൺ പറഞ്ഞു. മാസ്ക് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടത് എന്നും താരം വിശദീകരിക്കുന്നുണ്ട്. വീടിനുള്ളിൽ ഇരിക്കുക എന്നതാണ് മികച്ച കാര്യം. ചെറുപ്പക്കാർക്ക് ലക്ഷണം കാണിക്കുകയാണെങ്കിൽ പ്രായമായവരിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കണം. ഒരുപാട് വെള്ളം കുടിക്കണം. തണുത്ത വെള്ളം കുടിക്കാതെയും പുറത്തുപോകാതെയും സൂക്ഷിക്കണം. ഒന്നിച്ച് ഇതിനെ നേരിടാം എന്നു പറഞ്ഞുകൊണ്ടാണ് ശ്രവൺ വിഡ‍ിയോ അവസാനിപ്പിക്കുന്നത്. 

മുകേഷിന്റെയും നടി സരിതയുടേയും മകനാണ് ശ്രാവൺ. രാജേഷ് മോഹൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ശ്രാവൺ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com