ലിയനാർഡോ ഡികാപ്രിയോയും കാമുകിയും ഹോം ക്വാറന്റീനിൽ; ഒന്നിച്ചുള്ള നിമിഷങ്ങൾ ആസ്വദിച്ച് പ്രണയജോഡികൾ

By സമകാലിക മലയാളം ഡെസ്ക്  |   Published: 25th March 2020 11:47 AM  |  

Last Updated: 25th March 2020 11:47 AM  |   A+A-   |  

DICAPRIO_CORONA

 

ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡികാപ്രിയോ സെൽഫ് ക്വാറന്റീനിൽ. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് ഡികാപ്രിയോ ഐസൊലേഷനിൽ കഴിയുന്നത്. കാമുകി കമില മൊറോണും താരത്തിനൊപ്പമുണ്ടെന്നാണ് യുഎസ് വീക്ക്ലിയുടെ റിപ്പോർട്ട്. 

ഇരുവരും എപ്പോഴും ഒരുമിച്ചാണെന്നും ഒന്നിച്ചുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളുണ്ടെങ്കിലും ഇത് തുറന്നു സമ്മതിച്ചിട്ടില്ല. ഇരുവരും ഒന്നിച്ച്  പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്. 45 കാരനായ ഡികാപ്രിയോയുടേയും 22 കാരിയായ മോറോണിന്റെ പ്രണയം ആരാധകർ ആഘോഷമാക്കിയിരുന്നു. തന്നേക്കാൾ ഇരട്ടി പ്രായമുള്ള പെൺകുട്ടിയെ പ്രണയിച്ചത് താരത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. 

ഇതിനോടകം നിരവധി താരങ്ങളാണ് കോറോണ ബാധിതരായിരിക്കുന്നത്. ടോം ഹാങ്ക്സ് , ഭാര്യ റീത്ത, നടി വോള്‍ഗ, ഗെയിം ഓഫ് ഓഫ് ത്രോൺസ് താരം ഹിവ്ജു, ഇദ്രിസ് എൽബ, നടി ഇന്ദിര വർമ, ഹോളിവുഡിലെ വിവാദ നിർമാതാവ് ഹാർവി വെയിന്‍സ്റ്റെൻ എന്നിവർക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്. ഇതിൽ നടൻ ടോം ഹാങ്ക്സും ഭാര്യ റീത്തയും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്. അമേരിക്കയിലെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.