'ലോട്ടറി നിർത്തിയതോടെ മൂന്ന് ദിവസമായി ആ ചേട്ടൻ പട്ടിണിയിലായിരുന്നു, ഇങ്ങനെപോയാൽ പലരും വിശന്നു വീണു മരിക്കും'

തന്റെ പരിചയത്തിലുള്ള ഒരു ലോട്ടറി വിൽപ്പനക്കാരന്റെ അവസ്ഥ വിവരിക്കുകയാണ് സംവിധായകൻ സുജിത്ത് എസ് നായർ
'ലോട്ടറി നിർത്തിയതോടെ മൂന്ന് ദിവസമായി ആ ചേട്ടൻ പട്ടിണിയിലായിരുന്നു, ഇങ്ങനെപോയാൽ പലരും വിശന്നു വീണു മരിക്കും'

കോറോണയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗണിലായതോടെ നിരവധി പേരാണ് ആശങ്കയിലായിരിക്കുന്നത്. ലോട്ടറി വിൽപ്പന പോലെ ദിവസവേതനത്തിലൂടെ ജീവിതം തള്ളിനീക്കുന്നവരുടെ സ്ഥിതിയാണ് വളരെ മോശമായിരിക്കുന്നത്. ഇപ്പോൾ തന്റെ പരിചയത്തിലുള്ള ഒരു ലോട്ടറി വിൽപ്പനക്കാരന്റെ അവസ്ഥ വിവരിക്കുകയാണ് സംവിധായകൻ സുജിത്ത് എസ് നായർ. ലോട്ടറി വിൽപ്പന നിർത്തിയതോടെ മൂന്ന് ദിവസമായി അയാൾ പട്ടിണിയിലാണ് എന്നാണ് സുജിത്ത് കുറിക്കുന്നത്. അവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും അല്ലെങ്കിൽ നിരവധി പേർ പട്ടിണി കിടന്നു മരിക്കുന്നതു കാണേണ്ടിവരും. കൊറോണ ആയാലും പട്ടിണി മരണം ആയാലും ദുരന്തം ദുരന്തം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

സുജിത്ത് എസ് നായരുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഒത്തിരി ബഹുമാനിക്കുകയുംസ്നേഹിക്കുകകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക് 

നമ്മുട നാട് ലോക്ക് ആയ ഈ സമയത്ത് വളരെ ദുഃഖത്തോടെ ഒരു പ്രധാനപെട്ട കാര്യം കൂടെ ശ്രദ്ധയിൽ പെടുത്തട്ടെ. ഒരു കലാകാരൻ എന്ന നിലയിൽ അപ്പുറം എന്റെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരുപാട് വേദനിക്കുന്ന പൗരൻ എന്ന നിലയിൽ ഇത് അറിയേണ്ടവർ അറിയുന്നത് വരെ എന്റെ സുഹൃത്തുക്കൾ ഷെയർ ചെയ്തു സഹായിക്കും എന്നു വിശ്വസിക്കുന്നു.

എനിക്ക് പരിചയം ഉള്ള (പേര് പറയുന്നില്ല ) ഒരു ചേട്ടനെ ഞാൻ വിളിക്കുക ഉണ്ടായി. ആദ്യം ഒന്നും ഫോൺ എടുത്തില്ല ഒടുവിൽ അവശതയോടെ ഉള്ള ശബ്ദം കേട്ടപ്പോൾ ഞാൻ മനസിൽ വിചാരിച്ചതു തന്നെ സഭവിക്കുന്നു എന്നു മനസിലായി. പുള്ളി ആഹാരം കഴിച്ചിട്ട് 3 ദിവസം ആയി ലോട്ടറി കച്ചവടം നടത്തുന്ന ചേട്ടൻ ലോട്ടറി നിർത്തിയ അന്നു മുതൽ പട്ടിണി ആണ്.

ഈ കുറച്ചു കാലങ്ങളായി ലോട്ടറിയും മോശം അവസ്ഥ ആണ്. ഇവരെ പോലുള്ള പതിനായിരങ്ങൾ മഴയത്തും വെയിലത്തും വിറ്റ് കിട്ടുന്ന പൈസ കൊണ്ടണ് നമ്മുടെ നാടിന്റെ പല കാര്യങ്ങളും നടക്കുന്നത്. 50 ടിക്കറ്റ് വിറ്റാൽ 300 രൂപ കിട്ടും. അതിൽ മിക്കവാറും 5 ടിക്കറ്റ് മിച്ചം വരും. അതിൽ പ്രൈസ് ചാൻസ് 100 ൽ ഒരു അഞ്ച് ശതമാനം മാത്രം അപ്പൊ എല്ലാം പോയിട്ട് 100 രൂപ ആണ് ഡെയിലി വരുമാനം. പിന്നെയും ഇവർ ഇത് ചെയ്യുന്നത് ഒന്ന് മറ്റു ജോലികൾ ചെയ്യാനുള്ള ആരോഗ്യ പ്രശ്നം. എന്നെങ്കിലും ഒരു ദിവസം വലിയ സമ്മാനം വന്നാൽ ജീവിതം മാറും എന്ന പ്രതീക്ഷ ആണ്..

ഇനി കാര്യം കുറച്ചു സീരിയസ് ആണ് പുള്ളിക്ക് സംസാരിക്കാൻ കൂടെ വയ്യാത്തത് കൊണ്ട് ഞാൻ നേരെ ഫുഡും വാങ്ങി പോയപ്പോൾ കണ്ട അവസ്ഥ വിഷമം ഉളവാക്കുന്നത് ആണ്. പുള്ളി ഒരു കുഞ്ഞ് റൂമിൽ ആണ് താമസിക്കുന്നത്. ചിരി മുഖത്തു വരുത്തി എന്നോട് സംസാരിച്ചു.. വെള്ളിയാഴ്ച മുതൽ കയ്യിൽ ഒരു പൈസയും ഇല്ല. ചില്ലറ എല്ലാം കൂടെ പെറുക്കി എടുത്തു ഒരു കവർ ബ്രെഡ്‌ വാങ്ങി അതു കഴിച്ചപ്പോൾ ഒരു ചുവ നോക്കിയപ്പോൾ ഡേറ്റ് കഴിഞ്ഞ ബ്രെഡ് എന്നിട്ടും വിശപ്പ് സഹിക്കാൻ പറ്റാതെ അതിൽ നിന്നും 2 എണ്ണം എടുത്തു കഴിച്ചു കുറെ ശർദ്ധിച്ചു.

ഇത് പറഞ്ഞു കൊണ്ട് പുള്ളിയുടെ കണ്ണ് നിറഞ്ഞു. ഇത് ഒരാളുടെ അവസ്ഥ അല്ല ഇങ്ങനെ നമ്മുടെ തിരുവനന്തപുരത്തു തന്നെ നടന്നു ലോട്ടറി വിൽക്കുന്ന പതിനായിരത്തിൽ അധികം ആൾക്കാർ ഉണ്ട്. അവരിൽ കുറെ പേർ ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ്. ഇവർ ക്ഷേമ നിധിയെ കുറിച്ചു ഒന്നും അറിയാത്തത് കൊണ്ട് അതിൽ നിന്നും ഒരു സഹായവും കിട്ടില്ല. ഇങ്ങനെ പോയാൽ ഇവരിൽ പലരും ആഹാരം കിട്ടാതെ വിശന്നു വീണു മരിക്കും ഉറപ്പ് ആണ്. അന്നദാനം ഒക്കെ നിർത്തി വച്ചതു കൊണ്ട് ആ വഴിയും അടഞ്ഞു ഞാൻ വിളിക്കാതെ ഇരുന്ന് എങ്കിൽ ഇന്നോ നാളെയോ.

ദൈവമെ ചിന്തിക്കാൻ പോലും കഴിയുന്നില്ല ഡെയിലി വരുമാനം മുട്ടി പട്ടിണിയിൽ കഴിയുന്ന കുറെ ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട്. ഇത് വെറുതെ കാണരുത് ഒന്ന് ആലോചിച്ചു നോക്കു, നമ്മൾ ഏത് സ്ഥലത്തു പോയാലും നമുക്ക് ചുറ്റും ലോട്ടറി ലോട്ടറി എന്നു വിളിച്ചു കൊണ്ട് നടക്കുന്ന കുറെ പേരെ കാണാം. നമുക്ക് അവർ ശല്യം ആണ് എങ്കിലും അവർ അല്ലേ ശരിക്കും നമ്മുടെ നാടിന്റെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിർത്തുന്നത്. 

അന്ധനും വികലാംഗനും ഒക്കെ ഉൾപ്പെടുന്ന കുറെ അശരണർ അവർ ഇപ്പോൾ ശരിക്കും പട്ടിണിയാ. ഒരു നേരം അവർക്കു ഒരു പൊതി ചോറ് കൊടുക്കാൻ കഴിയണം അതിനു സാധിച്ചില്ല എങ്കിൽ കൈ കഴുകി വൃത്തിയാക്കാൻ ഓരോ സ്ഥലത്തും വെള്ളവും സോപ്പും ഒക്കെ വച്ചരിക്കുക. അല്ലേൽ അതോടൊപ്പം വല്ല പഴം ബ്രെഡ് അങ്ങനെ എന്തെങ്കിലും. പ്ലീസ് പറയുന്നത് മണ്ടത്തരം ആയി കാണരുത് ഇപ്പോൾ ഉള്ള പ്രതിസന്ധിയൊക്കെ കഴിഞ്ഞു നമ്മൾ പഴയ പടി ആകും. അന്ന് മദ്യം കഴിഞ്ഞു ഏറ്റവും കൂടുതൽ വരുമാനം ഉള്ള ലോട്ടറിയെ പിടിച്ചു നിറുത്താൻ ഈ സാധുക്കൾ ഉണ്ടായെന്നു വരില്ല. ഇവർ മാത്രം അല്ല ദിവസം 100, 150 രൂപ വരുമാനം കൊണ്ട് ജീവിച്ച പലരും ജീവിച്ചു ഇരുന്നു എന്നു വരില്ല..... ഇത് കുറിക്കുമ്പോൾ സാഹിത്യം വരുന്നില്ല കാരണം കൊറോണ ആയാലും പട്ടിണി മരണം ആയാലും ദുരന്തം ദുരന്തം തന്നെ. കാശ് ഉള്ളവർ സൂപ്പർ മാർക്കറ്റുകൾ കയ്യടക്കി കഴിഞ്ഞിരിക്കുന്നു അവർ എല്ലാം സേഫ് ....... പ്രതീക്ഷയോടെ സുജിത് എസ്. നായർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com