'വീട്ടിലിരിക്കാൻ പറഞ്ഞതിന് കിട്ടിയ മറുപടിയാണ്, ഞങ്ങൾക്കും പണം ആകാശത്തുനിന്നു വീണുകിട്ടില്ല'; മഞ്ജിമ

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്
'വീട്ടിലിരിക്കാൻ പറഞ്ഞതിന് കിട്ടിയ മറുപടിയാണ്, ഞങ്ങൾക്കും പണം ആകാശത്തുനിന്നു വീണുകിട്ടില്ല'; മഞ്ജിമ


കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് ജനങ്ങൾ. വൈറസ് പടർന്നു പിടിക്കാതിരിക്കാൻ വീട്ടിൽ തന്നെ ഇരിക്കുക എന്നല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമില്ല. ആശങ്കകൾ നിലനിൽക്കുമ്പോഴും  സർക്കാരിന്റെ ലോക്ക്ഡൗണിനെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. നടി മഞ്ജിമ മോഹനും ലോക്ക്ഡൗണിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പോസിറ്റീവായ മറുപടികളല്ല താരത്തിന് ലഭിച്ചത്. അത്തരത്തിലൊരു പ്രതികരണത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. 'വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ' എന്നായിരുന്നു ഇതിന് ഒരാൾ മറുപടി നൽകിയത്. 

ഇതുപോലെയുള്ള ആളുകളും നമുക്കൊപ്പമുണ്ട്. ഞാൻ ഇത്തരം ട്വീറ്റുകൾക്കൊന്നും മറുപടി നൽകാറില്ല. ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല- മഞ്ജിമ കുറിച്ചു. 

കൊറോണ പടരുന്നതു തടയാനായി 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്. അ‌വശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടാവില്ലെന്നാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com