'വൈറസ് പരാജയമാണെന്നു പറഞ്ഞത് ഇതുകൊണ്ടാണ്'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹരീഷ് പേരടി

നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പും സിനിമകളും നാടകങ്ങളുമെല്ലാം രേഖപ്പെടുത്തിയേ മതിയാകൂ എന്നും  താരം വ്യക്തമാക്കി
'വൈറസ് പരാജയമാണെന്നു പറഞ്ഞത് ഇതുകൊണ്ടാണ്'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കാത്തതുകൊണ്ടാണ് വൈറസ് സിനിമയെ താൻ വിമർശിച്ചത് എന്ന് വ്യക്തമാക്കി നടൻ ഹരീഷ് പേരടി. കൊറോണ വൈറസിനെ തടയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഹരീഷ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പ്രശംസിച്ചു. ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പും സിനിമകളും നാടകങ്ങളുമെല്ലാം രേഖപ്പെടുത്തിയേ മതിയാകൂ എന്നും  താരം വ്യക്തമാക്കി. നിപ്പ വൈറസിനെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഇതിനെ വിമർശിച്ച് ആരോ​ഗ്യമന്ത്രി കെകെ ഷൈലജയും രം​ഗത്തെത്തിയിരുന്നു. 

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്...വൈറസ് സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോ മനസ്സിലായിക്കാണും.

ഇങ്ങനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല...സത്യം പറയുന്നു എന്ന് മാത്രം...ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മൾ രേഖപ്പെടുത്തിയേ പറ്റു... സിനിമയായാലും, നാടകമായാലും, ചരിത്രമായാലും... അന്താരാഷ്ട്ര മാധ്യമങ്ങൾ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോൾ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്....നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി.. മുണ്ടയിൽ കോരന്റെ മകൻ...പിണറായി വിജയൻ ... ലാൽ സലാം സഖാവെ..’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com