സ്‌ക്രീനില്‍ ആ രം​ഗം കണ്ടപ്പോൾ സംവിധായകനെ ഓർത്ത് പൊട്ടിക്കരഞ്ഞ് അനുഷ്ക ഷെട്ടി; വിഡിയോ 

സംവിധായകൻ കൊടി രാമകൃഷ്ണയെക്കുറിച്ച് ഓർത്തായിരുന്നു അനുഷ്ക വികാരാധീനയായത്
സ്‌ക്രീനില്‍ ആ രം​ഗം കണ്ടപ്പോൾ സംവിധായകനെ ഓർത്ത് പൊട്ടിക്കരഞ്ഞ് അനുഷ്ക ഷെട്ടി; വിഡിയോ 

'നിശബ്ദം' എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‍പങ്കെടുത്ത ഒരു ടിവി പരിപാടിക്കിടെ പൊട്ടിക്കരയുന്ന നടി അനുഷ്ക ഷെട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 15 വർഷത്തെ അനുഷ്കയുടെ അഭിനയജീവിതം കോർത്തിണക്കി ഒരുക്കിയ വിഡിയോ കണ്ടപ്പോഴാണ് താരം വിങ്ങിപ്പൊട്ടിയത്. സംവിധായകൻ കൊടി രാമകൃഷ്ണയെക്കുറിച്ച് ഓർത്തായിരുന്നു അനുഷ്ക വികാരാധീനയായത്. 

തെന്നിന്ത്യന്‍ താരസുന്ദരി എന്ന പദവിയിലേക്ക് അനുഷ്‌കയെ ഉയര്‍ത്തിയ അരുന്ധതി എന്ന ചിത്രം സംവിധാനം ചെയ്തത് കൊടി രാമകൃഷ്ണയായിരുന്നു. ദക്ഷിണ ഫിലിംഫെയര്‍ പുരസ്‌കാരമടക്കം താരത്തിന് ഈ ചിത്രം നേടിക്കൊടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരച്ചത്. 'അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു', എന്നായിരുന്നു പരിപാടിക്കിടെ അനുഷ്ക പറഞ്ഞത്. അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും  കരച്ചിലടക്കി താരം പറഞ്ഞു. 

സംവിധായകന്‍ ഹേമന്ത് മധുകര്‍, നടന്‍ സുബ്ബരാജ് എന്നിവരും അനുഷ്‌കയ്ക്കൊപ്പം ടിവി ഷോയില്‍ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com