ജോർദാനിൽ കുടുങ്ങി പൃഥ്വിരാജും സംഘവും; മുഖ്യമന്ത്രിയുടെ ഇടപെടൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2020 05:32 PM  |  

Last Updated: 27th March 2020 05:32 PM  |   A+A-   |  

CM

 

ബെന്യാമിന്റെ മലയാളം നോവൽ ആടുജീവിതം ആസ്പദമാക്കി സംവിധായകൻ ബ്ലസി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോർദാനിൽ പുരോ​ഗമിക്കുകയാണ്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ നിലവിൽ ജോർദാനിലാണ്. ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടയിലാണ് കോവിഡ് 19 ലോകത്തെയാകെ ഭീതിയിലാഴ്ത്തിയത്. ആടുജീവിതത്തിൽ അഭിനയിക്കുന്ന വിദേശ താരത്തിനടക്കം രോ​ഗം സ്ഥിരീകരിച്ചിരുന്നു. ചിത്രീകരണം തുടർന്നെങ്കിലും സംഘം ജോർദാനിൽ കുടുങ്ങിയെന്നും മുഖ്യമന്ത്രി സംഭവത്തിൽ ഇടപെട്ടെന്നുമാണ് ഏറ്റവും പുതിയ വാർത്ത. 

ജോർദാൻ എംബസിയെ വിവരമറിയിക്കാൻ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും സ്ഥിതി​ഗതികൾ അന്വേഷിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് വ്യാപകമായ ആദ്യ നാളുകളിൽ തന്നെ താൻ അടങ്ങുന്ന ആടുജീവിതത്തിലെ സംഘാം​ഗങ്ങളെല്ലാം സുരക്ഷിതരാണ് എന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജോര്‍ദാനിലെ വാദിറമ്മിലാണ് ആടുജീവിതത്തിന്റെ ടീം ഉള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ   സാഹചര്യത്തില്‍  ചിത്രത്തിന്റെ ഷൂട്ട് തുടരുന്നത്  തന്നെയാണ് ഉചിതമായ മാര്‍ഗം എന്നായിരുന്നു പൃഥ്വിയുടെ കുറിപ്പിൽ പറഞ്ഞിരുന്നത്.