ദുസ്വപ്‌നം കണ്ട് ഞെട്ടുന്നുണ്ടോ? എപ്പോഴും കരച്ചില്‍, ലോക്ക്ഡൗണ്‍ കാലത്ത് മക്കളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കൂ; വികാരഭരിതയായി നടി സമീറ 

കുഞ്ഞുങ്ങളിലെ ഉത്കണ്ഠയെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളെ അമ്മമാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സംസാരിക്കുകയാണ് സമീറ റെഡ്ഡി
ദുസ്വപ്‌നം കണ്ട് ഞെട്ടുന്നുണ്ടോ? എപ്പോഴും കരച്ചില്‍, ലോക്ക്ഡൗണ്‍ കാലത്ത് മക്കളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കൂ; വികാരഭരിതയായി നടി സമീറ 

കൊറോണ വൈറസ് വ്യാപനവും ക്വാറന്റൈന്‍ ദിനങ്ങളുമൊക്കെ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നതിനേക്കുറിച്ച് സംസാരിക്കുകയാണ് നടി സമീറ റെഡ്ഡി. കുഞ്ഞുങ്ങളിലെ ഉത്കണ്ഠയെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളെ അമ്മമാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സമീറ പങ്കുവച്ചിരിക്കുന്നത്. 

കുട്ടികളുടെ മാനസീകാരോഗ്യത്തെ നിലവിലെ സംഭവവികാസങ്ങള്‍ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ടെന്ന് പറയുന്ന സമീറ തങ്ങള്‍ക്ക് ചുറ്റും നടക്കുന്നത് എന്താണെന്നായിരിക്കും ഇപ്പോള്‍ എല്ലാ കുട്ടികളും ചിന്തിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. 'നമുക്ക് ഇത്രയധികം ഉത്കണ്ഠ ഉണ്ടെങ്കില്‍ കുട്ടികളില്‍ അത് എത്രമാത്രം കൂടുതലായിരിക്കും എന്ന് ചിന്തിച്ചുനോക്കൂ...', സമീറ പറയുന്നു. 

കുട്ടികളില്‍ ഉത്കണ്ഠയുണ്ടാകുമ്പോള്‍ പ്രകടമാകുന്ന ചില മാറ്റങ്ങളെക്കുറിച്ചും സമീറ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഉറക്കമില്ലായ്മയും ഉറക്കത്തില്‍ ദുസ്വപ്‌നം കണ്ട് ഞെട്ടിയുണരുന്നതുമെല്ലാം ഉത്കണ്ഠ ഉള്ളതുകൊണ്ടാണ്. ഭക്ഷണം ശരിയായി കഴിക്കാതിരിക്കുക, പെട്ടെന്ന് ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുക, എപ്പോഴും പേടിച്ചിരിക്കുക, നെഗറ്റീവ് ചിന്തകള്‍, ടെന്‍ഷന്‍, ഇടയ്ക്കിടെ ടോയിലറ്റില്‍ പോകുക, തുടര്‍ച്ചയായി കരയുന്നു, വയറുവേദനയും മറ്റ് അസ്വസ്ഥതകളും പറയുക തുടങ്ങിയ കുട്ടികളിലെ മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സമീറ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com