'വവ്വാലിനെ തിന്നവരാണ് നമ്മളെ ഈ അവസ്ഥയിലാക്കിയത്'; വിമർശനവുമായി ഇമ്രാൻ ഹാഷ്മി

ചൈനീസ് വംശജരെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി
'വവ്വാലിനെ തിന്നവരാണ് നമ്മളെ ഈ അവസ്ഥയിലാക്കിയത്'; വിമർശനവുമായി ഇമ്രാൻ ഹാഷ്മി

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും ഇത് എങ്ങനെയാണ് മനുഷ്യ ശരീരത്തിലെത്തി എന്നതിനെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. എന്നാൽ വവ്വാലിൻ നിന്ന് പടർന്നതാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ചൈനക്കാർ വവ്വാലിനെ ഭക്ഷണമാക്കിയതോട് രോ​ഗം പടരുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ചൈനീസ് വംശജരെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി. 

ആയിരക്കണക്കിന് മൈലുകൾ ആകലെ കിടക്കുന്നവർ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത് എന്നാണ് ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തത്. ചൈനയിലെ വുഹാൻ ന​ഗരത്തിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് ആദ്യമായി രോ​ഗം പടർന്നത് എന്നാണ് പറയുന്നത്. തുടർന്നാണ് ലോകം മുഴുവൻ പടർന്നു പിടിക്കുന്നത്. 

ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ലോകത്ത് അഞ്ച് ലക്ഷം പേർക്കാണ് ഇതിനോടകം രോ​ഗം പടർന്നിരിക്കുന്നത്. രോ​ഗ വ്യാപനം തടയാൻ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com