സന്നദ്ധസേവനത്തിന് സിനിമാതാരങ്ങളും ; കൂട്ടിരിപ്പിന് തയ്യാറെന്ന് ടൊവിനോയും പൂര്‍ണിമയും അടക്കം ചലച്ചിത്രപ്രവര്‍ത്തകര്‍

കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം മന്ത്രി ഇ പി ജയരാജന് കൈമാറി
സന്നദ്ധസേവനത്തിന് സിനിമാതാരങ്ങളും ; കൂട്ടിരിപ്പിന് തയ്യാറെന്ന് ടൊവിനോയും പൂര്‍ണിമയും അടക്കം ചലച്ചിത്രപ്രവര്‍ത്തകര്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ഒറ്റദിവസം കൊണ്ട് 5000 ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. 

ഇതില്‍ 1465 പേര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. 

സിനിമാ താരങ്ങളായ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം മന്ത്രി ഇ പി ജയരാജന് കൈമാറി. 

കൂട്ടിരിപ്പിന് തയ്യാറായവരുടെ പട്ടിക ആരോഗ്യവകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് മന്ത്രി ജയരാജന്‍ അറിയിച്ചു. യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086987262, 9288559285, 9061304080.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com