'ആ ദിവസത്തേക്കാൾ 30 കിലോ ഭാരം കുറഞ്ഞു, ഇപ്പോൾ കഠിനമായ സമയമാണ്'; ലൂസിഫറിന്റെ ആദ്യ ദിനത്തെക്കുറിച്ച് പൃഥ്വിരാജ്

തന്റെ ജീവിതത്തിൽ മരണം വരെ ഈ ദിവസം പ്രത്യേകതയുള്ളതായിരിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്
'ആ ദിവസത്തേക്കാൾ 30 കിലോ ഭാരം കുറഞ്ഞു, ഇപ്പോൾ കഠിനമായ സമയമാണ്'; ലൂസിഫറിന്റെ ആദ്യ ദിനത്തെക്കുറിച്ച് പൃഥ്വിരാജ്

ഴിഞ്ഞ വർഷത്തെ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. നടൻ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ചിത്രം. കഴിഞ്ഞ വർഷം മാർച്ച് 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്. തന്റെ ജീവിതത്തിൽ മരണം വരെ ഈ ദിവസം പ്രത്യേകതയുള്ളതായിരിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നടന്ന ദിവസത്തെക്കുറിച്ച് താരം ഓർമിപ്പിച്ചത്. തന്റെ അണിയറയിൽ പ്രവർത്തിച്ചവരുടെ പിന്തുണയിലാണ് ചിത്രം പൂർത്തിയാക്കാനായത് എന്നും താരം കുറിച്ചു. ആ ദിവസത്തേക്കാൾ താൻ ഇപ്പോൾ 30 കിലോ കുറവാണ്. കഠിനമായ സമയമാണിതെന്നും  തനിക്ക് പ്രചോദനം നല്‍കുന്ന ഓര്‍മ്മകള്‍ എന്നും പ്രധാനമെന്ന് മനസ്സിലാക്കുന്നുവെന്നും താരം കുറിച്ചു. 

 പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം

"കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു ലൂസിഫറിന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയത്. മൂന്ന് മാസത്തെ രാപകലില്ലാതെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളുകളുടെ പൂര്‍ണത. എന്റെ ഛായാഗ്രാഹകന്റെ, എഡിറ്ററുടെ സൗണ്ട് എഡിറ്ററുടെ വിഎഫ്എക്‌സ് ടീമിന്റെയുമെല്ലാം ശക്തമായ പിന്തുണയില്ലാതെ എനിക്കത് കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനുമായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ലോകം ആകെ മാറിയിരിക്കുന്നു. 30 കിലോ ഭാരം കുറച്ചാണ് ഞാനിപ്പോഴുള്ളത്. കഠിനമായ സമയമാണിത്. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഓര്‍മ്മകള്‍ എന്നും പ്രധാനമെന്ന് ഞാന്‍  മനസ്സിലാക്കുന്നു. റിലീസിന് തലേദിവസം എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ സുപ്രിയയും ഞാനും എറണാകുളത്തെ കവിത സിംഗിള്‍ സ്‌ക്രീനില്‍ എന്റെ കന്നി സംവിധാന സംരംഭത്തിന്റെ ആദ്യ ഷോ കാണാന്‍ പോയി. ആ ജനക്കൂട്ടത്തിനിടയില്‍ വച്ച് ലാലേട്ടന്‍ ഞങ്ങള്‍ക്കൊപ്പം സിനിമ കാണാനെത്തി. ജീവിതത്തിലെ ഏറ്റവും മികച്ച സര്‍പ്രൈസുകളിലൊന്നായിരുന്നു അത്. സിനിമയിലെ പ്രധാനപ്പെട്ട വലിയ യാത്രകളിലൊന്നായിരുന്നു അത്. മരണം വരെ 28/03/19 ഈ ദിനം എനിക്ക് പ്രത്യേകമായിരിക്കും". 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com