മിറയ്ക്കായി ഷാഹിദിന്റെ പാൻകേക്ക് പരീക്ഷണം; സംഗതി ഹിറ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2020 06:10 PM |
Last Updated: 29th March 2020 06:10 PM | A+A A- |
ബോളിവുഡ് സെലിബ്രിറ്റികളുടെ ലോക്ക്ഡൗൺ സ്പെഷ്യൽ പാചകപരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പ്രീതി സിന്റയുടെ മസാലദോശ സോഷ്യൽ മീഡിയയിൽ ഹിറ്റായതിന് പിന്നാലെ ഇപ്പോഴിതാ നടൻ ഷാഹിദ് കപൂറാണ് പുതിയ താരം.
ഭാര്യ മിറയ്ക്കായി ഷാഹിദ് നടത്തിയ പരീക്ഷണമാണ് ഇൻസ്റ്റഗ്രാമിൽ ഹിറ്റായത്. മിറ തന്നെയാണ് ഭർത്താവിന്റെ പാചകപരീക്ഷണത്തെക്കുറിച്ച് പങ്കുവച്ചതും.
''ഭര്‍ത്താവ് എനിക്കായി തയ്യാറാക്കുന്ന പാന്‍കേക്കിനു വേണ്ടി കാത്തിരിക്കുന്നു'' എന്ന അടിക്കുറിപ്പോടെ ആദ്യ ചിത്രം പങ്കുവച്ച മിറ പിന്നീട് ഷാഹിദ് തയ്യാറാക്കിയ വിഭവവും ആരാധകരെ കാണിച്ചു. സംഗതി വിജയകരമായെന്നു പറഞ്ഞാണ് സ്‌ട്രോബറി കൊണ്ടലങ്കരിച്ച പാന്‍കേക്കിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
2015ലാണ് മിറയും ഷാഹിദവും വിവാഹിതരാകുന്നത്. മിഷ , സെയ്ന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്.