'ആരും ചതിച്ചില്ല, തെറ്റായി ഒന്നും ചെയ്തില്ല, എല്ലാം അപ്രതീക്ഷിതമായിരുന്നു'; ബ്രേക്കപ്പിനെക്കുറിച്ച് സ്വര ഭാസ്കർ

പ്രണയത്തകർച്ച ദൗർഭാ​ഗ്യകരമായിരുന്നെന്നും അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ് സ്വര പറയുന്നത്
'ആരും ചതിച്ചില്ല, തെറ്റായി ഒന്നും ചെയ്തില്ല, എല്ലാം അപ്രതീക്ഷിതമായിരുന്നു'; ബ്രേക്കപ്പിനെക്കുറിച്ച് സ്വര ഭാസ്കർ

ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടി സ്വര ഭാസ്കറിന്റേയും നിർമാതാവും തിരക്കഥാകൃത്തുമായ ഹിമാൻഷു ശർമയുടേയും. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ ബ്രേക്കപ്പിനെക്കുറിച്ച് മനസു തുറക്കുകയാണ് താരം. 

പ്രണയത്തകർച്ച ദൗർഭാ​ഗ്യകരമായിരുന്നെന്നും അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ് സ്വര പറയുന്നത്. ആരും അതിന് കാരണക്കാരല്ല. ആരും ആരെയും വഞ്ചിച്ചില്ല. അപ്രതീക്ഷിതമായി പിരിയുകയായിരുന്നു എന്നാണ് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ സ്വര പറഞ്ഞു. 

'ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മൾ ഒരാളെ കൂടെ കൂട്ടുന്നത്. കുറച്ച് കാലം ആ യാത്ര മനോഹരമായി തുടരും. എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ ഒരാൾ ഇടത്തോട്ടും മറ്റൊരാൾ വലത്തോട്ടും സഞ്ചരിക്കും. ചിലരാകട്ടെ പങ്കാളിക്ക് വേണ്ടി വഴിമാറി സഞ്ചരിക്കാൻ തയ്യാറാകും. മറ്റു ചിലർ അവർ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ തീരുമാനിക്കും. അപ്പോൾ നമുക്ക് അയാളോട് വിട പറയേണ്ടി വരും'- സ്വര പറഞ്ഞു.

രാഞ്ജന എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2019 ജൂലൈയിലാണ് ഇരുവരും ബ്രേക്കപ്പിലായതായി തുറന്നുപറയുന്നത്. വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു ബ്രേക്കപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com