'ഞാനിവിടെ സുഖമായിരിക്കുന്നു', ആരോ​ഗ്യവും സൗന്ദര്യവും ശ്രദ്ധിക്കാനുള്ള സമയമാണിത്: അനശ്വര രാജൻ 

രോ​ഗബാധിതർക്കായി പ്രാർത്ഥിക്കാനും താരം അരാധകരെ ഓർമ്മിപ്പിച്ചിട്ടുണ്ട്
'ഞാനിവിടെ സുഖമായിരിക്കുന്നു', ആരോ​ഗ്യവും സൗന്ദര്യവും ശ്രദ്ധിക്കാനുള്ള സമയമാണിത്: അനശ്വര രാജൻ 

കൊറോണ ഭീതി പടർത്തിയിരിക്കുന്ന സാഹചര്യത്തിൽ ആരാധകരുടെ അന്വേഷണങ്ങൾക്ക് മറുപടിയായി താൻ സുരക്ഷിതയാണെന്ന് അറിയിച്ചിരിക്കുകയാണ് നടി അനശ്വര രാജൻ. ലോക്ക്ഡൗൺ ദിനങ്ങൾ കുടുംബവുമൊത്തും ഇഷ്ടകാര്യങ്ങൽ ചെയ്യാനുമായി ചിലവിടാൻ പറയുന്ന താരം രോ​ഗബാധിതർക്കായി പ്രാർത്ഥിക്കാനും അരാധകരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ക്വാറന്റൈൻ നാളുകൾ ആരോ​ഗ്യവും ചർമ്മസൗന്ദര്യവും പരിപാലിക്കാനായി വിനിയോ​ഗിക്കാനും താരം നിർദേശിക്കുന്നു. 

‘ഈ ക്വാറന്റീനിൽ എന്ത് ചെയ്യണമെന്ന് ആലോചിരിക്കുകയാണ് ഞാൻ. ഒരുപാട് പേരുടെ അടുത്തുനിന്നും മെസ്സേജുകളും കോളുകളുമൊക്കെ കിട്ടുന്നുണ്ട്. ഞാനിവിടെ സുഖമായിരിക്കുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാവരും അവരവരുടേത ജോലിത്തിരക്കുകളിലായിരുന്നു. പക്ഷേ ഈ സമയം വീട്ടിനുള്ളിൽ കഴിയാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ളതാണ്. നിങ്ങളുടെ ആരോഗ്യവും ചർമ്മകാന്തിയും സംരക്ഷിക്കാനുള്ള സമയമാണ് ഇത്. കുടുംബാംഗങ്ങളോട് സംസാരിക്കാനുള്ള സമയമാണിത്. ലോകത്തിന്റെ നന്മയ്ക്കായും രോ​ഗബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും ഒക്കെയായി കുറച്ച് സമയം പ്രാർത്ഥിക്കുകയും ചെയ്യാം. നമുക്കൊന്നിച്ച് പോരാടാം. നമ്മളിതും മറികടക്കും.’– അനശ്വര കുറിച്ചു.

ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര. നടി ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് വാങ്ക്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com