ലോക്ഡൗൺ കാലത്ത് അല്ലു അർജുൻ സൂപ്പര്‍ മാര്‍ക്കറ്റില്‍; ചിത്രങ്ങൾ വൈറൽ 

മാസ്ക് ധരിച്ചാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുക
ലോക്ഡൗൺ കാലത്ത് അല്ലു അർജുൻ സൂപ്പര്‍ മാര്‍ക്കറ്റില്‍; ചിത്രങ്ങൾ വൈറൽ 

കൊറോണ വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാ​ഗമായി പല താരങ്ങളും കുടുംബങ്ങൾക്കൊപ്പം വീടുകളിലാണ്. ഇവർ ലോക്ക്ഡൗൺ കാലം ചിലവിടുന്നതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ. താരങ്ങളുടെ പാചകപരീക്ഷണങ്ങളും രസനിമിഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനിടയിൽ നടൻ അല്ലു അർജ്ജുനാകട്ടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന്റെ തിരക്കിലാണ്. 

അല്ലു സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാസ്ക് ധരിച്ചാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുക. അതുകൊണ്ടുതന്നെ കക്ഷിയെ ആരും തിരിച്ചറിഞ്ഞുമില്ല. 

ഹൈദരാബാദിൽ കുടുംബത്തിനൊപ്പമാണ് അല്ലു ഇപ്പോൾ. നേരത്തെ കോവിഡ് 19 ബാധയെ ചെറുക്കാൻ മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്നാണ് താരം അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണ് താരത്തിന്റെ സഹായം. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും നൽകുമെന്നായിരുന്നു താരം അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com