ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി ആരാധനയോടെ നില്‍ക്കുന്ന റിമി; 20 വര്‍ഷം പഴക്കമുള്ള ചിത്രം 

ചാക്കോച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയാണ് റിമിയുടെ നില്‍പ്പ്
ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി ആരാധനയോടെ നില്‍ക്കുന്ന റിമി; 20 വര്‍ഷം പഴക്കമുള്ള ചിത്രം 

സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കലുകള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ 20 വര്‍ഷം മുന്‍പുള്ള ഒരു ഓര്‍മ്മ സന്തോഷത്തോടെ പങ്കുവച്ചിരിക്കുകയാണ് ഗിയിക റിമി ടോമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിമി പാലാ അല്‍ഫോണ്‍സ കോളജില്‍ പഠിക്കുന്ന സമയത്തെ കലോല്‍സവ നാളുകള്‍ക്കിടെ പകര്‍ത്തിയ ചിത്രമാണ് ഇത്. നടന്‍ ചാക്കോച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാന്‍ നില്‍ക്കുന്ന ആരാധികമാരുടെ കൂട്ടത്തിലാണ് റിമിയെ കാണാന്‍ കഴിയുക. ചാക്കോച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയാണ് റിമിയുടെ നില്‍പ്പ്. 

നിറം സിനിമ ഹിറ്റായ സമയത്തായിരുന്നു ഈ ചിത്രം സംഭവിച്ചതെന്നും അന്ന് ചാക്കോച്ചനെന്നാല്‍ പെണ്‍ക്കുട്ടികള്‍ക്കെല്ലാം ഹരമായിരുന്നെന്നും റിമി ഓര്‍ക്കുന്നു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചിത്രം തപ്പിയെടുത്തത് ചാക്കോച്ചന്‍ തന്നെയാണെന്നും റിമി കുറിച്ചിട്ടുണ്ട്. 

20 വര്‍ഷം പഴക്കമുള്ള ഈ ഫോട്ടോ ഇപ്പോ തപ്പിയെടുത്ത ആള്‍ക്ക് നന്ദികുറിച്ചാണ് റിമി കുറിപ്പ് തുടങ്ങുന്നത്. "നിറം ഫിലിം ഹിറ്റ് ആയ ടൈം ആണ്. ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമില്‍ ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കണ ഞാന്‍. ഈ ഫോട്ടോ അന്ന് പേപ്പറില്‍ വന്നപ്പോള്‍ പാലാ അല്‍ഫോണ്‍സാ കോളജില്‍ ഒന്നുടേ സ്റ്റാര്‍ ആയി മാറി ഞാന്‍. ഇന്നലെ ഈ ചാക്കോച്ചന്‍ തന്നെയാണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതും", പത്രത്താളില്‍ തന്നെ വട്ടംവരച്ച ചിത്രം പങ്കുവച്ചുകൊണ്ട് റിമി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com