'ഞാൻ യുഎഇയിൽ മകൾ കാനഡയിലും, അവളുടെ ഹോസ്റ്റൽ അടച്ചു'; ആശങ്ക പങ്കുവെച്ച് ആശാ ശരത്ത്; വിഡിയോ

വിഷമം അനുഭവിക്കുന്ന മാതാപിതാക്കളോട് സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ന‌ടി ആശാ ശരത്ത്
'ഞാൻ യുഎഇയിൽ മകൾ കാനഡയിലും, അവളുടെ ഹോസ്റ്റൽ അടച്ചു'; ആശങ്ക പങ്കുവെച്ച് ആശാ ശരത്ത്; വിഡിയോ

ലോകം നിശ്ചലമായതോടെ ഉറ്റവർ അടുത്തില്ലാതെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക ചുറ്റുമുണ്ട്. വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോയ മക്കളെല്ലാം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ വിഷമം അനുഭവിക്കുന്ന മാതാപിതാക്കളോട് സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ന‌ടി ആശാ ശരത്ത്. തന്റെ മകൾ വിദേശത്ത് പഠിക്കുകയാണെന്നും അതിനാൽ മക്കൾ അടുത്തില്ലാത്തതിന്റെ പേരിൽ വിഷമം അനുഭവിക്കുന്നവരെ തനിക്ക് മനസിലാകും എന്നാണ് താരം ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയല്ല വേണ്ടതെന്നും താരം മുന്നറിയിപ്പ് നൽകി. 

ആശാ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ

മക്കൾ മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പഠിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്.  അവരൊക്കെ ഒരുപാട് മാനസികസമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിപ്പോൾ. അവരുടെ വേദന മനസ്സിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാൻ യുഎഇ യിൽ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്സിറ്റി അടച്ചു, ഹോസ്റ്റൽ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കും ഉള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. കുട്ടികളും ടെൻഷനിലാണ്. എന്തു ചെയ്യണം എന്നറിയില്ല. ആ സമയത്ത് അവർ എങ്ങനെയെങ്കിലും വീട്ടിൽ എത്താൻ നോക്കും. കണക്ഷൻ ഫ്ലൈറ്റ് ഒക്കെ പിടിച്ച് തിരിച്ചു വരാൻ ശ്രമിക്കും. കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടു പോകും. ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ആ അവസ്ഥയിൽ കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടു പോകും. ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം നേരത്തെ സംഭരിച്ച് വയ്ക്കുക, പുറത്തിറങ്ങാതിരിക്കുക. മറ്റുള്ളവരില്‍ നിന്ന് എങ്ങനെ അകലം പാലിച്ച് നില്‍ക്കണമെന്ന് നമ്മള്‍ മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കിപ്പിക്കുക. നമ്മള്‍ സ്വയം മനസിലാക്കുക. ഞാനും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുക. നമുക്ക് ഒന്നിച്ച് ഇതിനെ നേരിടാം..ഒന്നിച്ച് പേരാടാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com