'പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ നമ്പർ വൺ സ്ഥാനം, ഒരു കൊറോണ വന്നപ്പോൾ അവരെ വെറുത്തു'

'ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട'
'പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ നമ്പർ വൺ സ്ഥാനം, ഒരു കൊറോണ വന്നപ്പോൾ അവരെ വെറുത്തു'

കൊറോണ വ്യാപനത്തിന്റെ പേരിൽ പ്രവാസികളോട് മോശമായി പെരുമാറുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ വൺ സ്ഥാനവും എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കേരളത്തിൽ പ്രളയം വരുമ്പോഴും ചിലർക്ക് രോ​ഗങ്ങൾ വരുമ്പോഴെല്ലാം വലിയ രീതിയിൽ അവർ സഹായിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം എത്രപെട്ടെന്നാണ് മറക്കുന്നതെന്നും താരം ഫേയ്സ്ബുക്കിൽ കുറിച്ചു. 

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതല്‍ പല൪ക്കും പ്രവാസിക‍ള്‍ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ വൺ സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച് നി൪മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പില്‍ നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട...

ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ "കൊറോണാ..കൊറോണാ.." എന്നും വിളിച്ച് കളിയാക്കുന്നു ചില൪..കഷ്ടം..

(വാല്‍കഷ്ണം... പ്രവാസികളാണ് നാടിന്റെ ഉയർച്ചക്ക് കാരണം...പ്രവാസികള്‍ പടുത്തുയർത്തിയതാണ് ഈ നമ്പർ വൺ കേരളം...പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com