രവീണ ടണ്ടന്റെ പൂച്ചക്ക് കുളിക്കാൻ മടി, ബി​ഗ് നോ പറഞ്ഞ് പ്യൂമ; അമ്പരന്ന് ആരാധകർ; വിഡിയോ

കുളിപ്പിച്ചതിന്റെ ദേഷ്യത്തിൽ രവീണയോട് വലിയ നോ പറയുകയാണ് പ്യൂമ
രവീണ ടണ്ടന്റെ പൂച്ചക്ക് കുളിക്കാൻ മടി, ബി​ഗ് നോ പറഞ്ഞ് പ്യൂമ; അമ്പരന്ന് ആരാധകർ; വിഡിയോ

ലോക്ക്ഡൗൺ ആയതോടെ സെലിബ്രിറ്റികൾ പലരും കുടുംബത്തിനൊപ്പവും വളർത്തുമൃ​ഗങ്ങൾക്കൊപ്പവും സമയം ചെലവഴിക്കുകയാണ്. എന്നാൽ വളർത്തുമൃ​ഗങ്ങളെ കുളിപ്പിക്കുക എന്നത് അത്ര എളുപ്പം കാര്യമല്ല. തന്നെ കുളിപ്പിച്ചതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി വൈറലായിരിക്കുകയാണ് ഇപ്പോൾ ബോളിവുഡ് നടി രവീണ ടണ്ടന്റെ പൂച്ച. 

നടി തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തന്റെ വളർത്തു പൂച്ച പ്യൂമവിനെ കുളിപ്പിച്ച് തോർത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചത്. കുളിപ്പിച്ചതിന്റെ ദേഷ്യത്തിൽ രവീണയോട് വലിയ നോ പറയുകയാണ് പ്യൂമ. രസകരമായ അടിക്കുറിപ്പിനാപ്പമാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

'ഒരു പൂച്ച നോ പറയുന്നത് ഇതുവരെ കേട്ടിട്ടുണ്ടോ? പു കുളിക്കുന്നതിനോട് നോ പറയുകയാണ്. വീട്ടിലിരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്'- താരം കുറിച്ചു. ഇരുവരും തമ്മിൽ രസകരമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്യൂമയുടെ കുളി ഐതിഹാസികമായിരുന്നു എന്നാണ് താരം പറയുന്നത്. കുളിക്കാൻ ഇഷ്ടമല്ലാത്തതിനാൽ പൂമയെ പിടിക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്നു എന്നും രവീണ വ്യക്തമാക്കി. ‌

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raveena Tandon (@officialraveenatandon) on

കൂടാതെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കാനും താരം ആരാധകരോട് ആവശ്യപ്പെട്ടു. തിരക്കുകൾ കാരണം ചെയ്യാൻ സാധിക്കാതിരുന്ന കാര്യങ്ങൾ ചെയ്യൂ എന്നാണ് വിഡിയോയിൽ താരം പറയുന്നത്. എന്തായാലും വിഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. ഇത് ടോക്കിങ് ടോം ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മൃ​ഗങ്ങളിലൂടെ കൊറോണ പടരില്ലെന്നും അതിനാൽ അവയെ ഉപേക്ഷിക്കരുതെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com