ഇത് ഏതാ ഭാവം? ഇടിവെട്ട് എക്സ്പ്രഷനിട്ട് നസ്രിയ; ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നസ്രിയ നസിം പോസ്റ്റ് ചെയ്ത ക്യൂട്ട് ചിത്രങ്ങളാണ്
ഇത് ഏതാ ഭാവം? ഇടിവെട്ട് എക്സ്പ്രഷനിട്ട് നസ്രിയ; ഏറ്റെടുത്ത് ആരാധകർ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സമയം ചെലവാക്കാനുള്ള വഴിതേടുകയാണ് സെലിബ്രിറ്റികൾ. പഴയ ഫോട്ടോകളെല്ലാം തപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് പലരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നസ്രിയ നസിം പോസ്റ്റ് ചെയ്ത ക്യൂട്ട് ചിത്രങ്ങളാണ്. 

താരത്തിന്റെ രസകരമായ എക്സ്പ്രഷനാണ് ചിത്രങ്ങളെ ഹിറ്റാക്കുന്നത്. എന്റെ ബ്രില്യന്റ് മൂഡുകളെല്ലാം പകർത്തിയിട്ടുണ്ട് എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എന്തായാലും ആരാധകർക്കിടയിൽ ഹിറ്റാവുകയാണ് ചിത്രങ്ങൾ. നസ്രിയ എന്നും എക്സ്പ്രഷൻ ക്വീൻ തന്നെയാണ് എന്നാണ് ആരാധകർ കുറിക്കുന്നത്. 

താരങ്ങളും നസ്രിയക്ക് മറുപടി നൽകിയിട്ടുണ്ട്. നസ്രിയയുടെ അടുത്ത സുഹൃത്തും ദുൽഖർ സൽമാന്റെ മകളുമായ അമാനും ചിത്രങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. കൊച്ചിയിലെ കുടുംബത്തെ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അമാൻ കുറിച്ചത്. എനിക്കും മിസ് ചെയ്യുന്നുണ്ടെന്നും എല്ലാം പെട്ടെന്ന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് നസ്രിയ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com