'ദിവ്യക്കൊപ്പം 16 വർഷം'; ഒന്നിച്ച് പഠിച്ച കൊളജിൽ നിന്നുമുള്ള സെൽഫി പങ്കുവെച്ച് വിനീത്‌‌

വിനീതിന്റെ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മാസം കൊളജിൽ എത്തിയപ്പോൾ എടുത്തതാണ് ചിത്രം
'ദിവ്യക്കൊപ്പം 16 വർഷം'; ഒന്നിച്ച് പഠിച്ച കൊളജിൽ നിന്നുമുള്ള സെൽഫി പങ്കുവെച്ച് വിനീത്‌‌

ടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം കയ്യടി നേടിയിട്ടുള്ള നടനാണ് വിനീത് ശ്രീനിവാസൻ. അതിനൊപ്പം തന്നെ മികച്ച ഫാമിലി മാൻ കൂടിയാണ് വിനീത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയെ വിനീത് ജീവിതത്തിലേക്ക് കൂട്ടുന്നത്. മാർച്ച് 31 ന് ഇരുവരുടേയും പ്രണയ വാർഷികമാണ്. ദിവ്യക്ക് ആനിവേഴ്സറി ആശംസകൾ അറിയിച്ചുകൊണ്ട് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത്. 

ഇരുവരും പഠിച്ച കൊളജിൽ നിന്നുള്ളതാണ് ചിത്രം. വിനീതിന്റെ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മാസം കൊളജിൽ എത്തിയപ്പോൾ എടുത്തതാണ് ചിത്രം. ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീണ്ടും മാർച്ച് 31, ദിവ്യക്കൊപ്പമായിട്ട് ഇന്നേക്ക് 16 വർഷം. ഹൃദയം ഷൂട്ട് ചെയ്തപ്പോൾ കഴിഞ്ഞ മാസമെടുത്ത ചിത്രമാണ് ഇത്. ഞങ്ങൾ ഡി​ഗ്രി ചെയ്ത കൊളജിൽ നിന്ന്. 2004 മുതൽ 2006 വരെ ഞങ്ങൾ കൊളജിൽ സമയം ചെലവഴിച്ച കൊളജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇത്. സമയം പറക്കുകയാണ്. ഇന്ന് എന്റെ രണ്ട് മനോഹരമായ കുഞ്ഞുങ്ങളുടെ അമ്മയാണ് അവൾ.ഹാപ്പി ആനിവേഴ്സറി മൈ വണ്ടർ വുമൺ- വിനീത് കുറിച്ചു. 


നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസ അറിയിച്ചിരിക്കുന്നത്. നടൻ നീരജ് മാധവ് ഇരുവരേയും കുറിച്ച് താൻ കേട്ടിട്ടുള്ള മനോഹരമായ ഓർമയാണ് പങ്കുവെച്ചത്. നിങ്ങളുടെ ജൂനിയറായി പഠിച്ച തന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് നിങ്ങളെ ഒന്നിച്ചു മാത്രമാണ് എന്നും കണ്ടിട്ടുള്ളത് എന്നാണെന്നാണ് നീരജ് കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com