സൽമാൻ ഖാന്റെ അനന്തരവൻ അന്തരിച്ചു; എന്നും സ്നേഹിക്കുമെന്ന് താരം

സല്‍മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്
സൽമാൻ ഖാന്റെ അനന്തരവൻ അന്തരിച്ചു; എന്നും സ്നേഹിക്കുമെന്ന് താരം

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുള്ള ഖാന്‍  അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയസംബന്ധമായ രോ​ഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അബ്ദുള്ള മുബൈയില്‍ ആശുപത്രിയില്‍ വെച്ച്വെ തിങ്കളാഴ്ചയാണ് മരിച്ചത്. 

സല്‍മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. എന്നും നിന്നെ സ്നേഹിക്കും എന്ന അടിക്കുറിപ്പിൽ അബ്ദുള്ള ഖാനുമൊത്തുള്ള ഒരു ചിത്രം താരം പങ്കുവെച്ചു. ഇതിന് മുൻപും അബ്ദുള്ളക്കൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Will always love you...

A post shared by Salman Khan (@beingsalmankhan) on

പ്രമേഹരോഗിയായിരുന്ന അബ്ദുള്ള രണ്ട് ദിവസം മുന്‍പ് ശാരീരിക അവശതകളെത്തുടർന്ന് ധീരുഭായി കോകിലാബെന്‍ അംബാനി ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. ഈ വിവരം അറിഞ്ഞ ഉടനെതന്നെ സല്‍മാന്‍ ഇടപ്പെട്ട് അദ്ദേഹത്തെ മുബൈയിലെ ബന്ദ്രയിലുള്ള ലീലാവതി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അബ്ദുള്ളയുടെ മരണം കൊറോണ വൈറസ് ബാധയെത്തുടർന്നാണെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ട് കുടുംബാം​ഗങ്ങൾ തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com