'അജിത്തിനോട് കഥപറയുന്നത് പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ'; ആ സിനിമയിലേക്ക് 'തല' എത്തിയത് ഇങ്ങനെ

ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രാജീവ് മേനോനാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്
'അജിത്തിനോട് കഥപറയുന്നത് പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ'; ആ സിനിമയിലേക്ക് 'തല' എത്തിയത് ഇങ്ങനെ

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള സൂപ്പർതാരമാണ് തല അജിത്ത്. ഇന്ന് 49ാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. സൂപ്പർഹിറ്റ് പടങ്ങൾ നിരവധി സമ്മാനിച്ചി‌ട്ടുണ്ടെങ്കിലും താരം അഭിനയിച്ച കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രം സിനിമപ്രേമികൾക്ക് ഇപ്പോഴും സ്പെഷ്യലാണ്. ആശുപത്രി കിടക്കയിൽ കിടന്നാണ് അജിത്ത് ആദ്യമായി ചിത്രത്തിന്റെ കഥ കേൾക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രാജീവ് മേനോനാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. 

ചിത്രത്തിൽ സിനിമസംവിധായകനാവാൻ മോഹിച്ചു നടക്കുന്ന മോഹൻ എന്ന കഥാപാത്രമായാണ് അജിത്ത് എത്തിയത്. തബുവിന്റെ നായകനായിരുന്നു ചിത്രത്തിൽ തല. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം പരി​ഗണിച്ചത് അജിത്തിനെയായിരുന്നില്ല. 'ചിത്രത്തിൽ മനോഹർ എന്ന കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചത് നടൻ പ്രശാന്തിനെ ആയിരുന്നു. എന്നാൽ തബുവിന് പകരം ഐശ്വര്യയുടെ നായകനാവാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. പിന്നീടാണ് അജിത്തിന്റെ പേര് വന്നത്, അന്ന് അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പോയികണ്ടാണ് തിരക്കഥ വായിച്ചുകേൾപ്പിച്ചത്.അജിത്ത് ബെഡിൽ ഇരുന്ന് കഥ കേൾക്കുകയും സമ്മതം പറയുകയും ചെയ്‌തു.' രാജീവ് മേനോൻ പറഞ്ഞു. 

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിന്റെ 20ാം വാർഷികമാണ് മെയ് അഞ്ചിന്. ഇതിന്റെ ഭാ​ഗമായി ദി ഹിന്ദുവിന് നൽകി അഭിമുഖത്തിലാണ് അജിത്തിന്റെ കഥാപാത്രത്തെക്കുറിച്ച് രാജീവ് മേനോൻ വാചാലനായത്. മലയാളികളുടെ സ്വന്തം മമ്മൂട്ടിയും താരറാണിമാരായ തബുവും ഐശ്വര്യ റായിയും അഭിനയിച്ച ചിത്രം മികച്ച വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർഹിറ്റുകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com